16 കാരിയുടെ ബാങ്ക് അക്കൗണ്ടിലെത്തിയത് പത്തു കോടി രൂപ !!

16 കാരിയുടെ ബാങ്ക് അക്കൗണ്ടിലെത്തിയത് പത്തു കോടി രൂപ !!
ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ 16 കാരി സരോജിന് ആകെ ഒരു അമ്പരപ്പാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സരോജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നത് 10 കോടി രൂപയാണ്.തിങ്കളാഴ്ചയാണ് ബാങ്കില്‍ നിന്നും തന്റെ അക്കൗണ്ടിലേക്ക് 9.99 കോടി രൂപ എത്തിയതായി സരോജ് അറിയുന്നത്. അമ്പരന്നെങ്കിലും ഉടന്‍ തന്നെ ബന്‍സ്ദി പോലീസ് സ്റ്റേഷനില്‍ പോയി പെണ്‍കുട്ടി പരാതി നല്‍കി.

രണ്ട് വര്‍ഷം മുമ്പ് കാണ്‍പൂരില്‍ നിന്നുള്ള നീലേഷ് കുമാര്‍ എന്ന ഒരാള്‍ തന്നെ വിളിച്ച് വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് സരോജ് പരാതിയില്‍ പറയുന്നു. പ്രധാന്‍ മന്ത്രി ആവാസ് യോജന പ്രകാരം തന്റെ അക്കൗണ്ടിലേക്ക് ഫണ്ട് കൈമാറാന്‍ ആധാര്‍ കാര്‍ഡും ഫോട്ടോയും ഇയാള്‍ ചോദിച്ച പ്രകാരം സരോജ് നല്‍കി.

എന്നാല്‍ പിന്നീടൊരുവിവരവും ഇത് സംബന്ധിച്ചു ഉണ്ടായിട്ടില്ല. 2018 മുതല്‍ ബന്‍സ്ദിയിലെ അലഹബാദ് ബാങ്കിന്റെ ശാഖയില്‍ തനിക്ക് അക്കൗണ്ട് ഉണ്ടെന്നും സരോജ് പറയുന്നു. പെണ്‍കുട്ടിയെ വിളിച്ചതായി പറയുന്ന നീലേഷിന്റെ നമ്പര്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ആണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബന്‍സ്ഡി പോലീസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.

Other News in this category4malayalees Recommends