യുഎസിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഇന്ത്യന്‍ അമേരിക്കക്കാര്‍ ശക്തി പകര്‍ന്നുവെന്ന് ജോയ് ബിഡെന്‍; താന്‍ പ്രസിഡന്റായാല്‍ എച്ച് 1 ബി വിസയെ സംബന്ധിച്ചും നിയമവിരുദ്ധരായ കുടിയേറ്റക്കാരെ സംബന്ധിച്ചും ഇന്ത്യന്‍അമേരിക്കക്കാര്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുമെന്

യുഎസിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഇന്ത്യന്‍ അമേരിക്കക്കാര്‍ ശക്തി പകര്‍ന്നുവെന്ന് ജോയ് ബിഡെന്‍; താന്‍ പ്രസിഡന്റായാല്‍ എച്ച് 1 ബി വിസയെ സംബന്ധിച്ചും നിയമവിരുദ്ധരായ കുടിയേറ്റക്കാരെ സംബന്ധിച്ചും ഇന്ത്യന്‍അമേരിക്കക്കാര്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുമെന്
യുഎസിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഇന്ത്യന്‍ അമേരിക്കക്കാര്‍ ശക്തി പകര്‍ന്നുവെന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായ ജോയ് ബിഡെന്‍ രംഗത്തെത്തി. ഇന്ത്യന്‍ അമേരിക്കക്കാര്‍ സംഘടിപ്പിച്ച നാഷണല്‍ വെര്‍ച്വല്‍ ഫണ്ട്‌റൈസറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പ്രസിഡന്റായാല്‍ എച്ച് 1 ബി വിസയെ സംബന്ധിച്ചും നിയമവിരുദ്ധരായ കുടിയേറ്റക്കാരെ സംബന്ധിച്ചും ഇന്ത്യന്‍അമേരിക്കക്കാര്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുമെന്നും ബിഡെന്‍ ഉറപ്പേകുന്നു.

ഇതിന് പുറമെ ഇന്ത്യയടക്കമുള്ള ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള ഏറ്റവും കഴിവുറ്റവരെ ആകര്‍ഷിക്കുന്ന ഇടമാക്കി യുഎസിനെ മാറ്റുമെന്നും ബിഡെന്‍ ഉറപ്പേകുന്നു. ഇന്ത്യന്‍ അമേരിക്കക്കാര്‍ അവരുടെ കഠിന പ്രയത്‌നത്താലും സംരഭകത്വത്താലും യുഎസിലെ സാമ്പത്തിക വളര്‍ച്ചക്ക് ശക്തിയേകിയെന്നാണ് ബിഡെന്‍ പുകഴ്ത്തിയിരിക്കുന്നത്. ഇതിന് പുറമെ രാജ്യത്തെ സാംസ്‌കാരികമായ വൈവിധ്യത്തിനും സക്രിയതയ്ക്കും ഇന്ത്യന്‍ അമേരിക്കക്കാര്‍ മുതല്‍ക്കൂട്ടേകിയെന്നും ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി നന്ദിയോടെ സ്മരിക്കുന്നു.

സിലിക്കണ്‍ വാലിയടക്കമുള്ള നിരവധി നിര്‍ണായകമായ കമ്പനികള്‍ക്ക് തുടക്കമിട്ടത് ഇന്ത്യന്‍ അമേരിക്കക്കാരാണെന്നും മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ബിഡെന്‍ എടുത്ത് കാട്ടുന്നു. നൂതനമായ ആശയങ്ങള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കും മുതല്‍ക്കൂട്ടേകാന്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് സാധിച്ചുവെന്നും അത് യുഎസിന്റെ സാമ്പത്തികമായ പുരോഗതിയില്‍ നിര്‍ണായക ഘടകങ്ങളായി വര്‍ത്തിച്ചുവെന്നും ബിഡെന്‍ സ്തുതിക്കുന്നു. യുഎസ് എന്നത് കുടിയേറ്റക്കാരുടെ രാജ്യമാണെന്നാരും മറക്കരുതെന്നും ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ പരോക്ഷമായി വിമര്‍സിച്ച് ബിഡെന്‍ ഓര്‍മിപ്പിക്കുന്നു.

Other News in this category



4malayalees Recommends