കാനഡയിലേക്കുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റഡി പെര്‍മിറ്റുകള്‍ക്കായി 56,000 ഫസ്റ്റ് സ്റ്റേജ് അപ്രൂവലുകള്‍ ഇഷ്യൂ ചെയ്തു; കാനഡയിലെ ക്യാമ്പസുകളിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ നേരിട്ടെത്തിക്കുന്നതിനുള്ള പദ്ധതികളും ത്വരിതപ്പെടുന്നു

കാനഡയിലേക്കുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റഡി പെര്‍മിറ്റുകള്‍ക്കായി 56,000 ഫസ്റ്റ് സ്റ്റേജ് അപ്രൂവലുകള്‍ ഇഷ്യൂ ചെയ്തു; കാനഡയിലെ ക്യാമ്പസുകളിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ നേരിട്ടെത്തിക്കുന്നതിനുള്ള പദ്ധതികളും ത്വരിതപ്പെടുന്നു
കാനഡയിലേക്കുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷക്ക് വക നല്‍കുന്ന രണ്ട് നിര്‍ണായകമായ വെളിപ്പെടുത്തലുകളുമായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍കോ മെന്‍ഡിസിനോ രംഗത്തെത്തി. വെബിനാറിലൂടെ നടത്തിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അപ്‌ഡേറ്റിലൂടെയാണ് അദ്ദേഹം ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ഇവിടേക്ക് കൊണ്ടു വരുന്നതിനായി സ്റ്റഡി പെര്‍മിറ്റുകള്‍ക്കായി 56,000 ഫസ്റ്റ് സ്റ്റേജ് അപ്രൂവലുകള്‍ ഇഷ്യൂ ചെയ്തുവെന്നാണ് ഇതിലൊന്നാമത്തെ വെളിപ്പെടുത്തല്‍.

ഇവിടുത്തെ ലേണിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ക്യാമ്പസുകളിലേക്ക് ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളെ നേരിട്ട് എങ്ങനെ എത്തിക്കാമെന്നതുമായി ബന്ധപ്പെട്ട് നിര്‍ണായകമായ പദ്ധതികള്‍ ആലോചിക്കുന്നുവെന്നതാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററുടെ രണ്ടാമത്തെ വെളിപ്പെടുത്തല്‍. രാജ്യത്ത് നിന്നും കോവിഡ് ഭീഷണി ഇനിയും വിട്ട് മാറിയിട്ടില്ലാത്തതിനാല്‍ ഹെല്‍ത്ത് കാനഡയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായിട്ടാണ് ഇത്തരം ആലോചനകള്‍ നടത്തി വരുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

രാജ്യത്തെ ഓരോ ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനും അവ സ്ഥിതി ചെയ്യുന്ന പ്രൊവിന്‍സുകളിലെയും ടെറിട്ടെറികളിലെയും പബ്ലിക്ക് ഹെല്‍ത്ത് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് എത്തരത്തില്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ എത്തിക്കാമെന്നതിനെ കുറിച്ച് ആരോഗ്യമന്ത്രി പാറ്റി ഹജ്ഡു യത്‌നിക്കുന്നുണ്ടെന്നും മെന്‍ഡിസിനോ വെളിപ്പെടുത്തുന്നു. അതായത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ കോവിഡ് നിയമങ്ങള്‍ പാലിച്ച് കൊണ്ട് സുരക്ഷിതമായി എങ്ങനെ എത്തിക്കാമെന്ന ആലോചനയമാണ് നിലവില്‍ നടക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends