'യേശുക്രിസ്തു' രണ്ട് മാസം അകത്ത് കിടക്കും! അനുയായികള്‍ക്ക് എതിരെ ശാരീരികവും, മാനസികവുമായ അക്രമം നടത്തിയെന്ന് കുറ്റം

'യേശുക്രിസ്തു' രണ്ട് മാസം അകത്ത് കിടക്കും! അനുയായികള്‍ക്ക് എതിരെ ശാരീരികവും, മാനസികവുമായ അക്രമം നടത്തിയെന്ന് കുറ്റം
യേശുക്രിസ്തുവിന്റെ പുനര്‍ജന്മമാണെന്ന് അവകാശപ്പെടുന്ന സ്വയംപ്രഖ്യാപിത ദൈവത്തിന് രണ്ട് മാസത്തെ പ്രീട്രയല്‍ കസ്റ്റഡി വിധിച്ച് റഷ്യന്‍ കോടതി. മുന്‍ ട്രാഫിക് പോലീസുകാരനായ 59കാരന്‍ സെര്‍ജി ടൊറോപോവ് അനുയായികള്‍ക്ക് എതിരെ മാനസികവും, ശാരീരികവുമായ അക്രമങ്ങള്‍ ഉപയോഗിച്ചിരുന്നതായാണ് സംശയിക്കപ്പെടുന്നത്. വിസേറിയോണ്‍ എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്.

ഇയാളുടെ സഭയായ ചര്‍ച്ച് ഓഫ് ദി ലാസ്റ്റ് ടെസ്റ്റമെന്റിലെ മറ്റ് രണ്ട് നേതാക്കളായ വാദിം റെഡ്കിന്‍, വ്‌ളാദിമര്‍ വെദെര്‍നികോവ് എന്നിവരും പ്രീട്രയല്‍ കസ്റ്റഡിയിലാണ്. ഇവര്‍ പ്രയോഗിച്ച ഗുരുതരമായ മാനസിക അക്രമങ്ങള്‍ ചില അനുയായികളുടെ ആരോഗ്യം തന്നെ തകര്‍ത്തുവെന്ന കുറ്റമാണ് നേരിടുന്നത്. ദൈവത്തിന്റെ മകനായി 1990ല്‍ പുനര്‍ജനിച്ച വ്യക്തിയാണ് താനെന്ന് ടൊറോപോവ് അവകാശപ്പെടുന്നു.


രണ്ട് മാസത്തേക്കാണ് ടൊറോപോവിനെ കസ്റ്റഡിയില്‍ വിടുന്നതെന്ന് സൈബീരിയയിലെ ഏറ്റവും വലിയ നഗരമായ നൊവോസിബിര്‍സ്‌കിലെ കോടതിയില്‍ ജഡ്ജ് അല്ലാ വെസേലിഖ് പ്രസ്താവിച്ചു. അനുയായികളെ ഉപയോഗിച്ച് ഇവര്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്ന ആരോപണവും നേതാക്കള്‍ നേരിടുന്നു. ശിക്ഷിക്കപ്പെട്ടാല്‍ 12 വര്‍ഷം ജയില്‍ശിക്ഷയാണ് ഇവര്‍ക്ക് ലഭിക്കുക.

സൈബീരിയന്‍ ഗ്രാമത്തില്‍ സൈനിക റെയ്ഡിലൂടെയാണ് ജീസസ് ആണെന്ന് അവകാശപ്പെടുന്ന 59കാരനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ കുറിപ്പും, തൂക്കുകയറും പോലുള്ള തെളിവുകള്‍ നിരത്തിയാണ് അനുയായിയകളെ ഇവര്‍ അപകടപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്നത്.


Other News in this category4malayalees Recommends