ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ജനകീയ ആഹ്വാനം ഇറക്കുമതിയെ ബാധിച്ചു ; മൂന്നുമാസത്തിനിടെ ഇറക്കുമതിയില്‍ 7 ബില്യണ്‍ ഡോളറോളം കുറവു വന്നതായി റിപ്പോര്‍ട്ട്

ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ജനകീയ ആഹ്വാനം ഇറക്കുമതിയെ ബാധിച്ചു ; മൂന്നുമാസത്തിനിടെ ഇറക്കുമതിയില്‍ 7 ബില്യണ്‍ ഡോളറോളം കുറവു വന്നതായി റിപ്പോര്‍ട്ട്
കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 7 ബില്യണ്‍ ഡോളറോളം കുറവ് വന്നതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന് വേണ്ടി വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് സഭയില്‍ കണക്കുകള്‍ ഉദ്ധരിച്ചത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഉണ്ടായ കുറവിനെപ്പറ്റി ഉയര്‍ന്ന ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ 16.60 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. നേരത്തെ ഇത് 23.45 ബില്യണ്‍ ഡോളറായിരുന്നു. ചൈനയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇറക്കുമതിയില്‍ വലിയ കുറവ് രേഖപ്പെടുത്തിയത്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ജനകീയ ആഹ്വാനം ഇറക്കുമതിയെ ബാധിച്ചതിന്റെ സൂചനകളാണിത്.

ചൈനയില്‍ നിന്നുള്ള ഇറക്കുമതി 27 ശതമാനം കുറഞ്ഞു എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയുമായുണ്ടാക്കിയ കരാറുകളില്‍ പലതും റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ചൈനീസ് ആപ്പുകളുടെ നിരോധനമുള്‍പ്പെടെ ബഹുമുഖ തന്ത്രമാണ് ചൈനക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പ്രയോഗിക്കുന്നത്.

Other News in this category4malayalees Recommends