ചിരി ചാലഞ്ച് ! ഇതിലും വലിയ ചിരിയൊന്നും ആര്‍ക്കും ചിരിക്കാന്‍ പറ്റില്ല.' പാലാരിവട്ടം പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വച്ച ഫ്‌ലക്‌സിന്റെ ചിത്രവുമായി ഹരീഷ് പേരടി

ചിരി ചാലഞ്ച് ! ഇതിലും വലിയ ചിരിയൊന്നും ആര്‍ക്കും ചിരിക്കാന്‍ പറ്റില്ല.' പാലാരിവട്ടം പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വച്ച ഫ്‌ലക്‌സിന്റെ ചിത്രവുമായി ഹരീഷ് പേരടി
പാലാരിവട്ടം പാലത്തെയും പാലം നിര്‍മിച്ചവരെയും പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയിലാണ് പാലം നിര്‍മിച്ച യുഡിഎഫ് സര്‍ക്കാരിനെ പരിഹസിച്ചുള്ള ചിത്രവും കുറിപ്പും ഹരീഷ് പങ്കുവച്ചിരിയ്ക്കുന്നത്.

മലയാള ഗാനത്തിന്റെ വാക്കുകള്‍ ചേര്‍ത്ത് 'ഓര്‍മ്മകള്‍ …ഓര്‍മ്മകള്‍ ..ഓടകുഴലൂതി ചിരി ചാലഞ്ച് .ഇതിലും വലിയ ചിരിയൊന്നും ആര്‍ക്കും ചിരിക്കാന്‍ പറ്റില്ല.' പാലാരിവട്ടം പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വച്ച ഫ്‌ലക്‌സിന്റെ ചിത്രം പങ്കു വച്ച് ഹരീഷ് കുറിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, കോണ്‍ഗ്രസ് എംപിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബഹ്നാന്‍ എന്നിവരുടെ ചിത്രമുള്ള ഫ്‌ലക്‌സാണ് ഹരീഷ് പോസ്റ്റിനൊപ്പം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends