കോവിഡ് രണ്ടാമതും വരാമെന്ന് പഠന റിപ്പോര്‍ട്ട് ; രാജ്യത്തെ അറുപത് ജില്ലകളില്‍ ആശങ്കാ ജനകമായ സാഹചര്യം ; കേരളത്തില്‍ വരും ദിവസങ്ങളില്‍ മരണ നിരക്ക് ഉയരുമെന്നും മുന്നറിയിപ്പ്

കോവിഡ് രണ്ടാമതും വരാമെന്ന് പഠന റിപ്പോര്‍ട്ട് ; രാജ്യത്തെ അറുപത് ജില്ലകളില്‍ ആശങ്കാ ജനകമായ സാഹചര്യം ; കേരളത്തില്‍ വരും ദിവസങ്ങളില്‍ മരണ നിരക്ക് ഉയരുമെന്നും മുന്നറിയിപ്പ്
കോവിഡ് നിരക്ക് കൂടുന്നതിനൊപ്പം ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുന്നതായി ആരോഗ്യ വകുപ്പ്. വീടുകളില്‍ തന്നെ പരമാവധി ചികിത്സ നല്‍കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.

കോവിഡ് രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ ഒന്നര ശതമാനത്തില്‍ താഴെയായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെങ്കില്‍ ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. കോഴിക്കോട് പാളയത്ത് 760 പേരെ പരിശോധിച്ചതില്‍ 232 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തോളമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിലധികമായാല്‍ അത് സമൂഹ വ്യാപനത്തിന്റെ സൂചനയാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

വരും ദിവസങ്ങളില്‍ കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍. രോഗം ബാധിച്ച എല്ലാ പ്രായപരിധിയില്‍പ്പെട്ടവര്‍ക്കും മരണം സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്.

രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വരും ആഴ്ചകള്‍ നിര്‍ണായകമാണെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം വരെയുളള ഔദ്യോഗിക കണക്ക് അനുസരിച്ച് 592 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 70 ശതമാനവും അറുപത് വയസിന് മുകളിലുള്ളവരാണ്. മരിച്ചവരില്‍ 22 ശതമാനം യുവാക്കളും 25 ശതമാനം മധ്യവയസ്‌കരുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

Other News in this category4malayalees Recommends