ഖുര്‍ആനുമായി മലപ്പുറത്തേക്ക് പോയ വാഹനത്തിന്റെ ജിപിഎസ് ഓഫായത് എങ്ങനെ ; മൊഴികളിലും വൈരുധ്യം ; വാഹനം ഓടിയ കിലോമീറ്ററുകളും സംശയകരം ; വാഹനത്തിന്റെ ജിപിഎസ് എന്‍ഐഎ പിടിച്ചെടുത്തു

ഖുര്‍ആനുമായി മലപ്പുറത്തേക്ക് പോയ വാഹനത്തിന്റെ ജിപിഎസ് ഓഫായത് എങ്ങനെ ; മൊഴികളിലും വൈരുധ്യം ; വാഹനം ഓടിയ കിലോമീറ്ററുകളും സംശയകരം ; വാഹനത്തിന്റെ ജിപിഎസ് എന്‍ഐഎ പിടിച്ചെടുത്തു
യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ള മതഗ്രന്ഥങ്ങള്‍ അടങ്ങിയ പാഴ്‌സല്‍ മലപ്പുറത്തേക്ക് കൊണ്ടുപോയ സിആപ്റ്റ് വാഹനത്തിന്റെ ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) സംഭവദിവസം വിച്ഛേദിക്കപ്പെട്ടത് മനഃപൂര്‍വമാണോ എന്നത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടരുന്നു. ജിപിഎസ് എന്‍ഐഎ ഇന്നലെ പിടിച്ചെടുത്തു. മതഗ്രന്ഥങ്ങളുമായി പോയദിവസം ഈ ജിപിഎസ് പത്തുമണിക്കൂറോളം വിച്ഛേദിക്കപ്പെട്ടത് വാഹനംപോയ വഴി കണ്ടെത്താതിരിക്കാന്‍ മനഃപൂര്‍വം വേര്‍പ്പെടുത്തിയതാണോ എന്നാണ് അന്വേഷിക്കുന്നത്.


ലോറി സംഭവ ദിവസം 360 കിലോമീറ്ററില്‍ അധികം ഓടിയതായി കണ്ടെത്തിയിട്ടുണ്ട്. ലോഗ് ബുക്കിലെ കണക്കുകളില്‍ ക്രമക്കേടുള്ളതായും സൂചനയുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സിആപ്റ്റ് മുന്‍ എംഡിയുടെയും ജീവനക്കാരുടെയും അടക്കം മൊഴി എടുത്തിരുന്നു. വന്ന പായ്ക്കറ്റുകളില്‍ നിന്നെടുത്ത ഖുറാന്‍ സി ആപ്റ്റിലെ ജീവനക്കാന്റെ വീട്ടില്‍ നിന്ന് പരിശോധനയ്ക്കായി എന്‍ഐഎ ഏറ്റുവാങ്ങിയിട്ടുണ്ട്. മത ഗ്രന്ഥങ്ങളുമായി മലപ്പുറത്തേക്ക് വാഹനം പോകുമ്പോള്‍ തൃശ്ശൂരിന് ശേഷം ജിപിഎസ് സംവിധാനങ്ങള്‍ കട്ടായി എന്നതും സംശയത്തിനിടയാക്കുന്നു.

ജീവനക്കാരെ കൊച്ചിയില്‍ വിളിച്ചുവരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ജിപിഎസ് സംവിധാനം തകരാറില്‍ ആയത് സംബന്ധിച്ച കൃത്യമായ വിവരം പങ്കുവയ്ക്കാന്‍ ജീവനക്കാര്‍ക്ക് ആയില്ല. മേലുദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണ് ഖുര്‍ആന്‍ പാക്കറ്റുമായി മലപ്പുറത്തേക്ക് പോയതെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. മത ഗ്രന്ഥങ്ങള്‍ എന്തുകൊണ്ടാണ് സിആപ്റ്റില്‍ എത്തിച്ചത് എന്നത് സംബന്ധിച്ച് കൃത്യമായ ഉത്തരം നല്‍കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടു തവണയും എന്‍ഐഎ ഒരു തവണയും ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തിരുന്നു.

Other News in this category4malayalees Recommends