500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 7ാം ക്ലാസുകാരനെ കൂട്ടുകാരന്റെ അമ്മ മര്‍ദ്ദിച്ച് കൊലപ്പെടുത്തി ; സംഭവം ഒഡീഷയില്‍

500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 7ാം ക്ലാസുകാരനെ കൂട്ടുകാരന്റെ അമ്മ മര്‍ദ്ദിച്ച് കൊലപ്പെടുത്തി ; സംഭവം ഒഡീഷയില്‍
500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 7ാം ക്ലാസുകാരനെ കൂട്ടുകാരന്റെ അമ്മ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ മയൂര്‍ബഞ്ചിലാണ് ഈ ക്രൂര കൃത്യം നടന്നത്. ഏഴാം ക്ലാസുകാരനെ വടി കൊണ്ട് അടിച്ചത് കൂട്ടുകാരന്റെ അമ്മയാണ്. അതിഗുരുതരമായി പരിക്കേറ്റ കുട്ടി വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ഉടന്‍ തന്നെ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ പ്രദേശവാസികളുടെ പരാതിയില്‍ സ്ത്രീക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


രാജന്‍ എന്ന 14 കാരനാണ് ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. സംഭവ ദിവസം രാജന്‍ തന്റെ കൂട്ടുകാരന്റെ വീട്ടില്‍ പോയി തിരിച്ചുവന്നിരുന്നു. പിന്നാലെ 500 രൂപ കാണാതായതിനെ തുടര്‍ന്ന് പ്രതി മകനോട് കാര്യം ചോദിച്ചു. തുടര്‍ന്ന് രാജനെ കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു. രാജനാണ് പണം എടുത്തതെന്ന് സംശയിച്ച് സുഹൃത്തിന്റെ അമ്മ കുട്ടിയെ മര്‍ദ്ദിച്ചതായി പോലീസ് പറയുന്നു. വടി ഉപയോഗിച്ചാണ് പ്രതി കുട്ടിയെ മര്‍ദ്ദിച്ചത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോയി. വൈകാതെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Other News in this category4malayalees Recommends