പ്രണവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ഒരുമിച്ചുമടങ്ങിപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ; ഏതു രാത്രിയിലും യുവതി വിളിച്ചാല്‍ പ്രണവ് എത്തുമെന്ന് പ്രതികള്‍ക്കറിയാമായിരുന്നു

പ്രണവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ഒരുമിച്ചുമടങ്ങിപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ; ഏതു രാത്രിയിലും യുവതി വിളിച്ചാല്‍ പ്രണവ് എത്തുമെന്ന് പ്രതികള്‍ക്കറിയാമായിരുന്നു
വൈപ്പിന്‍ ചെറായിയില്‍ പ്രണവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് ശേഷം പ്രതികള്‍ ഒരുമിച്ചു മടങ്ങിപ്പോകുന്ന ദൃശ്യം സിസിടിവിയില്‍. പള്ളത്താംകുളങ്ങര ബീച്ചിന് സമീപമെത്തിയ പ്രണവിനെ പ്രതികള്‍ നാലുപേരും ചേര്‍ന്ന് തലയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു.ശീമക്കൊന്ന വടികളാണ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത്. വടിയുടെ ഭാഗങ്ങള്‍ മൃതദേഹത്തിന് അടുത്തു നിന്ന് ലഭിച്ചിരുന്നു. തലയുടെ നെറുകയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. മരിച്ചെന്ന് ഉറപ്പായതോടെ പ്രതികള്‍ സ്ഥലം വിട്ടു.


കയ്യിലുണ്ടായിരുന്ന ചെറിയ കത്തിയുപയോഗിച്ച് പ്രണവിന്റെ തലയിലും ശരീരത്തിലും മുറിവേല്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു കൊലപാതകം. ചെറായി സ്വദേശികളായ ശരത്,ജിബിന്‍, അമ്പാടി എന്നിവരാണ് അറസ്റ്റിലായത്. മരിച്ച പ്രണവുമായി പ്രണയത്തിലായിരുന്ന യുവതി ക്രിമിനല്‍ സംഘത്തിലെ ശരത് എന്ന യുവാവുമായി അടുപ്പത്തിലായതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.


പെണ്‍കുട്ടി പ്രണവുമായും അടുപ്പം സൂക്ഷിക്കുന്നു എന്ന ചിന്തയിലാണ് പ്രണവിനെ ഇല്ലാതാക്കാന്‍ ശരത് തീരുമാനിക്കുന്നത്. ഇതിന് സുഹൃത്തുക്കളെ കൂടി കൂട്ടുപിടിക്കുകയായിരുന്നു.

Other News in this category4malayalees Recommends