യുഎസിലെ കോവിഡ് 19 വാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ എഫ്ഡിഎ പുതിയ കര്‍ക്കശമായ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നാല്‍ അതിനെ മറികടന്ന് വാക്‌സിനിറക്കുമെന്ന വീരവാദവുമായി ട്രംപ്; നവംബര്‍ മൂന്നിന് വാക്‌സിനിറക്കാനൊരുങ്ങി ട്രംപ്

യുഎസിലെ കോവിഡ് 19 വാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ എഫ്ഡിഎ പുതിയ കര്‍ക്കശമായ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നാല്‍ അതിനെ മറികടന്ന് വാക്‌സിനിറക്കുമെന്ന വീരവാദവുമായി ട്രംപ്; നവംബര്‍ മൂന്നിന് വാക്‌സിനിറക്കാനൊരുങ്ങി ട്രംപ്
യുഎസിലെ കോവിഡ് 19 വാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ കര്‍ക്കശമായ മാനദണ്ഡങ്ങള്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ)മുന്നോട്ട് വച്ചാല്‍ അതിനെ മറികടന്നും വാക്‌സിനിറക്കുമെന്ന വീരവാദവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.അതായത് ഇക്കാര്യത്തില്‍ എഫ്ഡിഎ മുന്നോട്ട് വയ്ക്കുന്ന വിട്ട് വീഴ്ചയില്ലാത്ത സ്റ്റാന്‍ഡേര്‍ഡുകളെ മറി കടക്കാന്‍ വൈറ്റ്ഹൗസിന് അധികാരമുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

വാക്‌സിനെതിരെ കര്‍ക്കശമായ മാനദണ്ഡങ്ങളുമായി എഫ്ഡിഎ മുന്നോട്ട് വന്നാല്‍ അതിനെ തികച്ചും രാഷ്ട്രീയപരമായ നീക്കമെന്ന് വിശേഷിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറയുന്നു.പുതിയ കോവിഡ് വാക്‌സിന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ എഫ്ഡിഎ പരിഗണിച്ച് വരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് കോവിഡ് വാക്‌സിന്‍ അംഗീകാരം നേടിയെടുക്കാനാണ് ട്രംപ് ഭരണകൂടം കടുത്ത ശ്രമങ്ങള്‍ നടത്തി വരുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിനം അല്ലെങ്കില്‍ നവംബര്‍ മൂന്നാകുമ്പോഴേക്കും യുഎസില്‍ കോവിഡ് വാക്‌സിന്‍ തയ്യാറാകുമെന്നാണ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്. പുതിയ കോവിഡ് വാക്‌സിന്‍ വൈറ്റ്ഹൗസ് ഉടന്‍ അംഗീകാരം നല്‍കുമെന്നും പുതിയ എഫ്ഡിഎ ഗൈഡ് ലൈന്‍ തികച്ചും രാഷ്ട്രീയപരമാണെന്നും വൈറ്റ്ഹൗസ് ന്യൂസ് കോണ്‍ഫറന്‍സില്‍ വച്ച് ട്രംപ് പ്രസ്താവിച്ചിരിക്കുകയാണ്. ട്രംപിന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ എഫ്ഡിഎ തയ്യാറായിട്ടില്ല. എന്നാല്‍ തങ്ങളുടെ ഗൈഡ് ലൈന്‍സ് വൈറ്റ്ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെന്റിന് മുന്നിലേക്ക് അയച്ചിട്ടുണ്ടെന്ന് ബഡ്ജറ്റ് റിവ്യൂ പ്രൊസസ് ആരംഭിച്ചിട്ടുണ്ടെന്നുമാണ് എഫ്ഡിഎ ഒഫീഷ്യല്‍ വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends