ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി അച്ഛന്‍ ; ക്രൂരത നൂലുകെട്ടു ചടങ്ങു ദിവസം ; പ്രതി പോലീസ് കസ്റ്റഡിയില്‍

ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി അച്ഛന്‍ ; ക്രൂരത നൂലുകെട്ടു ചടങ്ങു ദിവസം ; പ്രതി പോലീസ് കസ്റ്റഡിയില്‍
ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍ 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം പാച്ചല്ലൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം. കുഞ്ഞിന്റെ പേരിടല്‍ ദിവസമാണ് സംഭവം ഉണ്ടായത്. 40 ദിവസം പ്രായമുള്ള ശിവഗംഗ എന്ന പെണ്‍കുഞ്ഞിനെയാണ് അച്ഛന്‍ ഉണ്ണികൃഷ്ണന്‍ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഇന്നലെയായിരുന്നു കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ്.


രാത്രി ഏഴരയോടെയാണ് പിതാവ് ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ തിരുവല്ലം ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു ഇയാള്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ രാത്രി ഉണ്ണികൃഷ്ണന്‍ ആറ്റില്‍ നിന്നും കയറി വരുന്നത് സമീപ വാസികള്‍ കണ്ടിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ പുറത്തായത്.

കുഞ്ഞ് കൈയില്‍ നിന്നും വഴുതി വീണെന്നായിരുന്നു ആദ്യം നല്‍കിയ മൊഴി. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി തിരുവല്ലം പൊലീസിന്റെ കസ്റ്റഡിയിലാണ്.

ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Other News in this category4malayalees Recommends