ക്യാച്ച് നഷ്ടമാക്കിയെന്ന പേരില്‍ ഇങ്ങനെ അപമാനിക്കണോ ? ലോക്ക്ഡൗണില്‍ അനുഷ്‌കയുടെ ബൗളുകള്‍ മാത്രമാണ് കോഹ്‌ലി പരിശീലനം നടത്തിയതെന്ന് ഗവാസ്‌കര്‍

ക്യാച്ച് നഷ്ടമാക്കിയെന്ന പേരില്‍ ഇങ്ങനെ അപമാനിക്കണോ ? ലോക്ക്ഡൗണില്‍ അനുഷ്‌കയുടെ ബൗളുകള്‍ മാത്രമാണ് കോഹ്‌ലി പരിശീലനം നടത്തിയതെന്ന് ഗവാസ്‌കര്‍
വിരാട് കൊഹ്‌ലിയെയും ഭാര്യ അനുഷ്‌കയേയും കുറിച്ചുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിന്റെ പരാമര്‍ശം വിവാദത്തില്‍. മത്സരത്തിനിടെ അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്‌ലി പരിശീലനം നടത്തിയത് എന്നായിരുന്നു ഗാവസ്‌കറിന്റെ പരാമര്‍ശം. കോഹ്ലി, കെ എല്‍ രാഹുലിനെ രണ്ട് വട്ടം കൈവിട്ട് കളി നഷ്ടപ്പെടുത്തുകയും, ബാറ്റിങ്ങില്‍ മങ്ങി പോവുകയും ചെയ്തതിന് പിന്നാലെയാണ് ഇത്തരമൊരു വിവാദപരാമര്‍ശം അദ്ദേഹം നടത്തിയത്.


69 പന്തില്‍ നിന്ന് 132 റണ്‍സ് എടുത്ത് രാഹുല്‍ പഞ്ചാബിന്റെ സ്‌കോര്‍ 200 കടത്തി. രണ്ട് തവണയാണ് കോഹ്ലി രാഹുലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത്. സ്‌റ്റെയ്‌നിന്റെ മൂന്നാം ഓവറിലെ അവസാന പന്തില്‍ 83 റണ്‍സില്‍ നില്‍ക്കെ രാഹുലിനെ കോഹ്‌ലി വിട്ടുകളഞ്ഞു. ആറ് ബോളുകള്‍ക്ക് ശേഷം പൊങ്ങിയ പന്ത് ലക്ഷ്യമാക്കി ലോങ് ഓഫില്‍ നിന്ന് കോഹ്ലി ഓടിയെത്തിയെങ്കിലും ക്യാച്ച് നഷ്ടപ്പെടുത്തി. ക്യാച്ച് കോഹ്ലി നഷ്ടപ്പെടുത്തിയതിന് പിന്നാലെ 9 പന്തില്‍ നിന്ന് 40 റണ്‍സ് ആണ് രാഹുല്‍ അടിച്ചെടുത്തത്.


Other News in this category4malayalees Recommends