ഇന്ന് മുതല്‍ യുഎഇയിലെ സ്വകാര്യ മേഖലയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ വേതനം

ഇന്ന് മുതല്‍ യുഎഇയിലെ സ്വകാര്യ മേഖലയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ വേതനം
ഇന്ന് മുതല്‍ യുഎഇയിലെ സ്വകാര്യ മേഖലയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ വേതനം എന്ന ഫെഡറല്‍ നിയമം നടപ്പാക്കും. യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് 2020ലെ ആറാം നമ്പര്‍ ഫെഡറല്‍ നിയമം പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഒരേ പൊസിഷനില്‍ ഉള്ളതോ ഒരേ സ്വഭാത്തിലുള്ളതോ ആയ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനം നല്‍കണം.

1980ലെ എട്ടാം നമ്പര്‍ ഫെഡറല്‍ നിയമത്തിലെ 32ാം ആര്‍ട്ടിക്കിള്‍ ഭേദഗതി ചെയ്താണ് പുതിയ നിയമം നടപ്പാക്കുന്നത്. കഴിവുള്ള കൂടുതല്‍ സ്ത്രീകളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ നിയമം വഴിയൊരുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

Other News in this category



4malayalees Recommends