യുഎസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സിഡിസിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം; സിഡിസിയിലെ നിരവധി ആരോഗ്യ വിദഗ്ധര്‍ രാജിക്കൊരുങ്ങുന്നു; കോവിഡ് യുഎസില്‍ ഇത്ര വഷളാകാന്‍ കാരണം ട്രംപിന്റെ പിടിപ്പ് കേടെന്ന് സിഡിസി

യുഎസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സിഡിസിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം; സിഡിസിയിലെ നിരവധി ആരോഗ്യ വിദഗ്ധര്‍ രാജിക്കൊരുങ്ങുന്നു; കോവിഡ് യുഎസില്‍ ഇത്ര വഷളാകാന്‍ കാരണം ട്രംപിന്റെ പിടിപ്പ് കേടെന്ന് സിഡിസി
യുഎസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനും തമ്മില്‍ കോവിഡിനെ നേരിടുന്നതിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായെന്ന് റിപ്പോര്‍ട്ട്. സിഡിസി തലവന്‍ ഡോ.റോബര്‍ട്ട് റെഡ്ഫീല്‍ഡും ട്രംപും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ അനുദിനം വഷളായ സാഹചര്യത്തില്‍ സിഡിസിയിലെ നിരവധി ഹെല്‍ത്ത് ഒഫീഷ്യുലുകള്‍ രാജിയ്ക്ക് ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇരു പക്ഷവും ഒരുമിച്ച് സുഗമമായി മുന്നോട്ട് പോകുന്നതില്‍ കടുത്ത പ്രശ്‌നങ്ങളുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

എന്നാല്‍ ഇലക്ഷന് മുമ്പ് സിഡിസിയില്‍ അടി തൊട്ട് മുടി വരെ വ്യാപകമായ അഴിച്ച് പണി നടത്താന്‍ ട്രംപ് ഒരുങ്ങില്ലെന്നും പ്രസിഡന്റുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. കൊറോണയെക്കുറിച്ച് ജനങ്ങളില്‍ അനാവശ്യമായ ഭയം ജനിപ്പിക്കുന്ന രീതിയില്‍ സന്ദേശങ്ങള്‍ പടര്‍ത്തി താന്‍ വീണ്ടും അധികാരത്തിലെത്തുന്നതിനുള്ള സാധ്യത സിഡിസി ഇല്ലാതാക്കിയെന്ന നീരസം ട്രംപില്‍ ശക്തമായി വരുന്നുവെന്നും സൂചനയുണ്ട്.

ട്രംപ് സര്‍ക്കാര്‍ കോവിഡിനെ നേരിടുന്നതില്‍ വേണ്ടത്ര ഗൗരവം കാണിക്കാത്തതില്‍ സിഡിസിയിലെ ആരോഗ്യ വിദഗ്ധരുടെ ആത്മവീര്യം ഇല്ലാതാക്കിയെന്ന ആക്ഷേപവും വര്‍ധിച്ച് വരുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് തങ്ങള്‍ നല്‍കിയ ഗൗരവപരമായ സന്ദേശങ്ങളെയും മുന്നറിയിപ്പുകളെയും ട്രംപ് ഭരണകൂടം കാറ്റില്‍ പറത്തിയതിന്റെ പ്രത്യാഘാതമാണ് യുഎസ് ഇന്ന് നേരിടുന്ന കോവിഡ് പ്രതിസന്ധിക്ക് മുഖ്യ കാരണമെന്ന് സിഡിസിയിലെ നിരവധി ആരോഗ്യ വിദഗ്ധര്‍ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപിക്കാനും തുടങ്ങിയിട്ടുണ്ട്.

Other News in this category4malayalees Recommends