കാനഡയില്‍ കോവിഡ് മരണം 2020 അവസാനത്തില്‍ 16,000 കവിയുമെന്ന മുന്നറിയിപ്പുമായി യുഎസ് മോഡലിംഗിന്റെ മുന്നറിയിപ്പ്; സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയവ കര്‍ക്കശമാക്കിയാല്‍ മരണം 12,053ല്‍ ഒതുക്കാം; പ്രവചനം തെറ്റെന്ന് കാനഡ

കാനഡയില്‍ കോവിഡ് മരണം 2020 അവസാനത്തില്‍ 16,000 കവിയുമെന്ന മുന്നറിയിപ്പുമായി യുഎസ് മോഡലിംഗിന്റെ മുന്നറിയിപ്പ്; സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയവ കര്‍ക്കശമാക്കിയാല്‍ മരണം 12,053ല്‍ ഒതുക്കാം; പ്രവചനം തെറ്റെന്ന് കാനഡ
കാനഡയില്‍ കോവിഡ് കാരണമുള്ള മരണനിരക്ക് 2020 അവസാനമാകുമ്പോഴേക്കും 16,000 കവിയുമെന്ന ഞെട്ടിപ്പിക്കുന്ന പുതിയ മോഡലിംഗ് മുന്നറിയിപ്പേകുന്നു.നിലവിലെ പബ്ലിക്ക് സേഫ്റ്റി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലാണീ സ്ഥിതി സംജാതമാകാന്‍ പോകുന്നത്. യുഎസിലെ കോവിഡ് മരണനിരക്കിനെ വിശകലനം ചെയ്ത് കൊണ്ടാണ് യുഎസില്‍ നിന്നുള്ള പുതിയ മോഡലിംഗ് ഈ മുന്നറിയിപ്പുയര്‍ത്തിയിരിക്കുന്നത്. കോവിഡിന്റെ കാര്യത്തില്‍ എന്തും സംഭവിക്കാമെങ്കിലും കാനഡയിലെ മൊത്തം കോവിഡ് അവസ്ഥയെ പ്രതിഫലിപ്പിക്കുന്നതല്ല അമേരിക്കന്‍ മോഡലെന്നാണ് കനേഡിയന്‍ പാന്‍ഡെമിക് മോഡലിംഗ് എക്‌സ്പര്‍ട്ടുകള്‍ പ്രതികരിച്ചിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്വേഷന്‍ (ഐഎച്ച്എംഇ) ആണ് പുതിയ മോഡലിംഗിലൂടെ പുതിയ മുന്നറിയിപ്പ് കാനഡക്കേകിയിരിക്കുന്നത്. 2021 ജനുവരി ഒന്നോടെ കാനഡയിലെ കോവിഡ് മരണം 16,214ല്‍ എത്തുമെന്നാണീ മോഡലിംഗ് പ്രവചിക്കുന്നത്. നിലവിലെ അവസ്ഥയെ അടിസ്ഥാനമാക്കിയാണീ പ്രവചനം ഐഎച്ച്എംഇ മോഡലിംഗ് നടത്തിയിരിക്കുന്നത്.സാമൂഹിക അകലം പോലുള്ള പബ്ലിക്ക് സേഫ്റ്റി മാനദണ്ഡങ്ങളില്‍ കാനഡ അയവ് വരുത്തിയതിനാല്‍ രാജ്യത്തെ കോവിഡ് മരണനിരക്ക് ഇനിയുമുയരുമെന്നും ചുരുങ്ങിയത് 16,743 പേരുടെ ജീവനുകളെങ്കിലും കവരുമെന്നും യുഎസ് മോഡലിംഗ് മുന്നറിയിപ്പേകുന്നു.

പൊതു ഇടങ്ങളില്‍ ഏവരും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുന്നതിലൂടെ ആയിരക്കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കാനഡക്ക് സാധിക്കുമെന്നും ഈ മോഡലിംഗ് നിര്‍ദേശിക്കുന്നു.സിംഗപ്പൂരില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത് കോവിഡിനെ നേരിടുന്ന തില്‍ 95 ശതമാനം ഫലപ്രദമായിരിക്കുന്നുവെന്നും ആ മാതൃക കാനഡക്കും പിന്തുടരാമെന്നും യുഎസ് മോഡലിംഗ് നിര്‍ദേശിക്കുന്നു. ഇത്തരം നിയമങ്ങള്‍ കാനഡ നടപ്പിലാക്കിയാല്‍ കോവിഡ് മരണം 12,053ല്‍ ഒതുക്കാമെന്നും ഈ മോഡലിംഗ് നിര്‍ദേശിക്കുന്നു.

Other News in this category



4malayalees Recommends