വെസ്റ്റ് ഓസ്‌ട്രേലിയന്‍ തീരത്ത് കോവിഡ് ബാധയെ തുടര്‍ന്ന് പിടിച്ചിട്ട കപ്പലിലെ ഏഴ് ക്രൂ അംഗങ്ങള്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവ്; ഇതുവരെ കപ്പലില്‍ മൊത്തം ഒമ്പത് കൊറോണ രോഗികള്‍; പ്രദേശവാസികളോട് ജാഗ്ര പാലിക്കാന്‍ നിര്‍ദേശം

വെസ്റ്റ് ഓസ്‌ട്രേലിയന്‍ തീരത്ത് കോവിഡ് ബാധയെ തുടര്‍ന്ന് പിടിച്ചിട്ട കപ്പലിലെ ഏഴ് ക്രൂ അംഗങ്ങള്‍ക്ക് കൂടി  കോവിഡ് 19 പോസിറ്റീവ്; ഇതുവരെ കപ്പലില്‍ മൊത്തം ഒമ്പത് കൊറോണ രോഗികള്‍; പ്രദേശവാസികളോട് ജാഗ്ര പാലിക്കാന്‍ നിര്‍ദേശം

വെസ്റ്റ് ഓസ്‌ട്രേലിയയില്‍ പോര്‍ട്ട് ഹെഡ്‌ലാന്‍ഡിനടുത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലായ പട്രീഷ്യ ഓള്‍ഡന്‍ഡോര്‍ഫിലെ ഏഴിലധികം ക്രൂ മെമ്പര്‍മാര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. നിലവില്‍ കപ്പലിലെ ഒമ്പത് ക്രൂ അംഗങ്ങള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രാത്രി നടന്ന ടെസ്റ്റിനെ തുടര്‍ന്നാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഹെല്‍ത്ത് മിനിസ്റ്ററായ റോഗര്‍ കുക്ക് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 16നായിരുന്നു 20 ഫിലിപ്പിനോ ക്രൂ അംഗങ്ങളുള്ള കപ്പലില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ഇവിടെ പിടിച്ചിട്ടിരുന്നത്.


തുടക്കത്തില്‍ രണ്ട് ക്രൂ അംഗങ്ങള്‍ക്ക് പോസിറ്റീവായതിനെ തുടര്‍ന്നായിരുന്നു അവരടക്കം പേരെ ലോക്കല്‍ ഹോട്ടലില്‍ ക്വാറന്റൈന് വിധേയമാക്കിയിരുന്നത്. തുടര്‍ന്ന് കപ്പലിന്റെ പ്രവര്‍ത്തിപ്പിക്കലിനായി ഒമ്പത് പേര്‍ കപ്പലില്‍ തന്നെ താമസിച്ചിരുന്നു.ആ ഒമ്പത് പേരിലെ ഏഴ് പേര്‍ക്കാണ് നിലവില്‍ പോസി റ്റിവ് സ്ഥിരീകരിച്ചതെന്നാണ് ഹെല്‍ത്ത് മിനിസ്റ്റര്‍ പറയുന്നത്. എന്നാല്‍ ഷിപ്പ് മാനേജ് ചെയ്യുന്നതിനായി ഇവര്‍ കപ്പലില്‍ തന്നെ താമസിക്കുകയാണ്. ഇവരിലാര്‍ക്കും ആശുപത്രി ചികിത്സ ഇതുവരെ വേണ്ടി വന്നിട്ടില്ല.

കപ്പലിന്റെ ഓപ്പറേറ്റര്‍മാര്‍ നിലവില്‍ ഹെല്‍ത്ത് അഥോറിറ്റികളുമായി കൂടിയാലോചിച്ച് ക്രൂ അംഗങ്ങള്‍ക്ക് പകരം ക്രൂവിനെ നിയമിക്കാന്‍ ആലോചിക്കുന്നുവെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ വെളിപ്പെടുത്തുന്നു. പുതിയവരെ നിയമിക്കുന്നതിന് മുമ്പ് കപ്പല്‍ കര്‍ക്കശമായി ശുചീകരിക്കുന്നതായിരിക്കും.കൂടുതല്‍ ക്രൂ അംഗങ്ങള്‍ക്ക് വരും നാളുകളില്‍ പോസിറ്റീവാകാന്‍ സാധ്യതയുളളതിനാല്‍ പ്രദേശത്തുള്ളവര്‍ കടുത്ത ജാഗ്രതയും മുന്‍കരുതലുകളും പുലര്‍ത്തണമെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ മുന്നറിയിപ്പേകുന്നു.


Other News in this category



4malayalees Recommends