ഓസ്‌ട്രേലിയയില്‍ നിന്നും ഇന്ത്യയിലേക്ക് സ്വന്തം ഭാര്യയെ നിയമവിരുദ്ധമായി കടത്തിയ ഡാര്‍വിന്‍കാരന് 12 വര്‍ഷം തടവ്; ഭാര്യയില്‍ നിന്നും കുടുംബക്കാരില്‍ നിന്നും ഇയാള്‍ ഭീഷണിപ്പെടുത്തി 60,000 ഡോളറും കവര്‍ന്നു; പുതുമയുള്ള മനുഷ്യക്കടത്തിന്റെ കഥ

ഓസ്‌ട്രേലിയയില്‍ നിന്നും ഇന്ത്യയിലേക്ക് സ്വന്തം ഭാര്യയെ നിയമവിരുദ്ധമായി കടത്തിയ ഡാര്‍വിന്‍കാരന് 12 വര്‍ഷം തടവ്; ഭാര്യയില്‍ നിന്നും കുടുംബക്കാരില്‍ നിന്നും ഇയാള്‍ ഭീഷണിപ്പെടുത്തി 60,000 ഡോളറും കവര്‍ന്നു; പുതുമയുള്ള മനുഷ്യക്കടത്തിന്റെ കഥ
ഓസ്‌ട്രേലിയയില്‍ നിന്നും ഇന്ത്യയിലേക്ക് സ്വന്തം ഭാര്യയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ട് വന്ന ഡാര്‍വിനിലുള്ളയാള്‍ക്ക് 12 വര്‍ഷത്തെ തടവ് ശിക്ഷ.ഭാര്യയെ മനുഷ്യക്കടത്തിന് വിധേയമാക്കുകയും അവരില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളില്‍ നിന്നും 60,000 ഡോളര്‍കവര്‍ന്നെടുക്കുകയും ചെയ്തതിന്റെ പേരില്‍ ഈ 28 കാരനെ ഡാര്‍വിന്‍ ലോക്കല്‍ കോര്‍ട്ടിന് മുന്നില്‍ വിചാരണക്ക് എത്തിച്ചിരുന്നു.വ്യാജവിസയുപയോഗിച്ച് ഇയാള്‍ 2019ലാണ് ഭാര്യയെ കടത്തിക്കൊണ്ടു പോയതെന്നാണ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസിലെ ഹ്യൂമന്‍ ട്രാഫിക്ലിംഗ് ഓപ്പറേഷന്‍സിലെ ഡിറ്റെക്ടീവുകള്‍ പറയുന്നത്.

28 കാരന്‍ ഇന്ത്യയിലേക്ക് പറന്നിരുന്നില്ലെന്നും ഇയാള്‍ ഫെഡറല്‍ സര്‍ക്യൂട്ട് കോര്‍ട്ടിനെ തെറ്റിദ്ധരിപ്പിക്കാനായി വ്യാജരേഖകളാണ് സമര്‍പ്പിച്ചിരുന്നതെന്നും പോലീസ് ആരോപിക്കുന്നു. ഇവര്‍ തമ്മിലുള്ള വിവാഹ മോചന പ്രക്രിയകള്‍ ഈ വര്‍ഷം ജനുവരിയില്‍ ആരംഭിക്കുകയും ചെയ്തിരുന്നു.തന്റെ 27കാരിയായ ഭാര്യയെഇയാള്‍ ശാരീരികമായി ഉപദ്രവിക്കുകയും ഇവരില്‍ നിന്നും ഇവരുടെ കുടുംബക്കാരില്‍ നിന്നും പണം കവര്‍ന്നുവെന്നുമുള്ള കുറ്റവും ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച കോടതിക്ക് മുന്നിലെത്തിയ ഇയാള്‍ക്ക് മേല്‍ മനുഷ്യക്കടത്ത് കുറ്റം ചുമത്തിയിട്ടുണ്ട്. ഈ കുറ്റത്തിന് രാജ്യത്ത് പരമാവധി 12 വര്‍ഷം തടവ് ലഭിക്കുമെന്നുറപ്പാണ്.2020 മാര്‍ച്ചിലായിരുന്നു എഎഫ്പി ഈ കേസില്‍ അന്വേഷണം തുടങ്ങിയിരുന്നത്. ഒരു ഡാര്‍വിന്‍കാരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു കേസെടുത്തിരുന്നത്. ഈ സ്ത്രീ പിന്നീട് ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയെത്തുകയും ഇവര്‍ക്ക് നീതി ലഭിക്കാനായി എഎഫ്പിയുടെയും റെഡ്‌ക്രോസിന്റെയും സഹായം ലഭിക്കുകയുമായിരുന്നു.

Other News in this category



4malayalees Recommends