കാനഡയ്ക്ക് കോവിഡ്-19 വാക്‌സിന്‍ സാധ്യമായ വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് നിര്‍ണായക കരാറില്‍ ഒപ്പ് വച്ചു; ആസ്ട്രസെനകയുമായി ഒപ്പ് വച്ചിരിക്കുന്ന കരാറിലൂടെ കാനഡയ്ക്ക് ലഭിക്കുക ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ 20 മില്യണ്‍ ഡോസുകള്‍

കാനഡയ്ക്ക് കോവിഡ്-19 വാക്‌സിന്‍ സാധ്യമായ വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് നിര്‍ണായക കരാറില്‍ ഒപ്പ് വച്ചു; ആസ്ട്രസെനകയുമായി ഒപ്പ് വച്ചിരിക്കുന്ന കരാറിലൂടെ കാനഡയ്ക്ക് ലഭിക്കുക ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ 20 മില്യണ്‍ ഡോസുകള്‍
കോവിഡ് വാക്‌സിന്‍ വിജയകരമായാല്‍ അത് കാനഡക്കാര്‍ക്ക് എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള ആഗോള കരാറില്‍ ഒപ്പ് വച്ച് ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തി. ആസ്ട്രസെനകയുമായി ഒപ്പ് വച്ചിരിക്കുന്ന കരാറിലൂടെ കാനഡയ്ക്ക് 20 മില്യണ്‍ വാക്‌സിന്‍ ഡോസുകളാണ് ഉറപ്പായിരിക്കുന്നത്. ഇന്ന് ഒട്ടാവയില്‍ വച്ച് നടത്തിയ ന്യൂസ് കോണ്‍ഫറന്‍സില്‍ വച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നിലവില്‍ വികസിപ്പിച്ച് കൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിനായിരിക്കും ഇത് പ്രകാരം കാനഡയ്ക്ക് ലഭിക്കാന്‍ പോകുന്നത്. മഹാമാരിയുടെ തുടക്കം മുതല്‍ ശാസ്ത്രത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കാനഡ മുന്നോട്ട് പോകുന്നതെന്നും വാക്‌സിന്‍ ഉറപ്പാക്കുന്ന കാര്യത്തിലും അത് തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും ട്ര്യൂഡ്യും വെളിപ്പെടുത്തുന്നു. ഏറ്റവും അനുയോജ്യമായതും എളുപ്പത്തില്‍ ലഭ്യമാകാന്‍ സാധ്യതയുള്ളതുമായ കോവിഡ് വാക്‌സിന്‍ തെരഞ്ഞെടുക്കുന്നതില്‍ കോവിഡ് 19 വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സിന്റെയും ഇമ്യൂണിറ്റി ടാസ്‌ക് ഫോഴ്‌സിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായിട്ടാണ് പ്രവര്‍ത്തിച്ചതെന്നും ട്ര്യൂഡ്യൂ വെളിപ്പെടുത്തുന്നു.

നിലവില്‍ കോവിഡിനായി അംഗീകൃത വാക്‌സിന്‍ പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കിലും നിരവധി വാക്‌സിനുകള്‍ വിവിധ രാജ്യങ്ങളിലായി വിവിധ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണെന്നും വാക്‌സിന്‍ ആദ്യം ലഭിക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ നടത്തുന്ന മത്സരത്തില്‍ സ്ഥാനം പിടിക്കാനും രാജ്യത്തുളളവര്‍ക്ക് സാധ്യമായ വേഗത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിനും പുതിയ ഡീലിലൂടെ സാധിച്ചിരിക്കുന്നുവെന്നാണ് പബ്ലിക്ക് സര്‍വീസസ് ആന്‍ഡ് പ്രൊക്യൂര്‍മെന്റ് മിനിസ്റ്ററായ അനിത ആനന്ദ് പറയുന്നത്. ഇതിനാല്‍ കോവിഡ് വാക്‌സിന്റെ ഓരോ സപ്ലയറും ഇത് സംബന്ധിച്ച ഓരോ വിലപേശലും അതുല്യവും നിര്‍ണായകവുമാണെന്നും അവര്‍ പറയുന്നു.

Other News in this category



4malayalees Recommends