വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ വിദൂരപട്ടണമായ ഹാള്‍സ് ക്രീക്കിലേക്ക് കോവിഡ് വ്യാപിച്ചത് കടുത്ത ആശങ്കയേറ്റുന്നു; മഹാമാരിയെത്തിയതില്‍ വെപ്രാളപ്പെട്ട് ഇവിടുത്തെ ഇന്‍ഡിജനസ് കമ്മ്യൂണിറ്റി; ഹെല്‍ത്ത് വര്‍ക്കര്‍മാരിലൂടെ രോഗമെത്തിയതില്‍ കടുത്ത പ്രതിഷേധം

വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ വിദൂരപട്ടണമായ ഹാള്‍സ് ക്രീക്കിലേക്ക് കോവിഡ് വ്യാപിച്ചത് കടുത്ത ആശങ്കയേറ്റുന്നു; മഹാമാരിയെത്തിയതില്‍ വെപ്രാളപ്പെട്ട് ഇവിടുത്തെ ഇന്‍ഡിജനസ് കമ്മ്യൂണിറ്റി; ഹെല്‍ത്ത് വര്‍ക്കര്‍മാരിലൂടെ രോഗമെത്തിയതില്‍ കടുത്ത പ്രതിഷേധം
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ചെറിയ പട്ടണമായ ഹാള്‍സ് ക്രീക്കിലേക്ക് കോവിഡ് വ്യാപിച്ചത് തദ്ദേശീയരില്‍ കടുത്ത ആശങ്കയുയര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. വിദൂരസ്ഥമായ ഈ ഇന്‍ഡിജനസ് കമ്മ്യൂണിറ്റിയിലേക്ക് കോവിഡ് എത്താന്‍ സാധ്യത കുറവാണെന്ന സമാധാനത്തിലിരിക്കുമ്പോഴാണ് രോഗത്തിന്റെ കടന്ന് വരവുണ്ടായിരിക്കുന്നത്. രോഗം ബാധിച്ച ഹെല്‍ത്ത് വര്‍ക്കര്‍മാരിലൂടെയാണ് ഇവിടേക്ക് കോവിഡ് പ്രവേശിച്ചിരിക്കുന്നത്. രോഗമുണ്ടെന്നറിഞ്ഞിട്ടും ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ ഇവിടേക്ക് പ്രവേശിച്ചതില്‍ കടുത്ത പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.

നോര്‍ത്തേണ്‍ ടെറിട്ടെറി അതിര്‍ത്തിയില്‍ നിന്നും 500 കിലോമീറ്റര്‍ അകലത്താണ് ഈസ്റ്റ് കിംബര്‍ലെ പട്ടണമായ ഹാള്‍സ് ക്രീക്ക് നിലകൊള്ളുന്നത്.മുഖ്യമായും ഇന്‍ഡിജനസ് വിഭാഗമാണ് ഇവിടുത്തെ ജനസംഖ്യയിലുള്ളത്.ഇത്തരം വിദൂരസ്ഥങ്ങളായി സമൂഹങ്ങളിലേക്ക് കോവിഡിന്റെ സമൂഹവ്യാപനമുണ്ടായാല്‍ അത് ജനതയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഏപ്രിലില്‍ തന്നെ വെസ്റ്റേണ്‍ ഓസ്ട്രേലിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് മുന്നറിയിപ്പേകിയിരുന്നു. ഹാള്‍സ് ക്രീക്കിലെ ഹോസ്പിറ്റലിലെ നാല് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതോടെയാണ് ഇവിടെ വൈറസ് വ്യാപനം തിരിച്ചറിഞ്ഞിരിക്കുന്നത്.

കോവിഡ് ടെസ്റ്റിനായി പ്രദേശത്തുള്ളവര്‍ ഹെല്‍ത്ത് കെയര്‍ ക്ലിനിക്കില്‍ വരാന്‍ പോലും ഭയപ്പെടുന്ന ഭീതിദമായ അവസ്ഥയാണിവിടെ നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹാള്‍സ് ക്രീക്കിലെ ഷോപ്പുകളില്‍ പോലും ആരുമെത്താത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.രോഗത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്താനായി പോലീസ് വീടുകള്‍ തോറും കയറിയിറങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Other News in this category



4malayalees Recommends