എന്‍എസ്ഡബ്ല്യൂവില്‍ മൂന്ന് മാസങ്ങള്‍ക്കിടെ തീരെ കോവിഡ് കേസുകള്‍ രേഖപ്പെടുത്താത്ത ദിവസം;സ്‌കൂള്‍ ഹോളിഡേ തുടങ്ങുന്നതിനാല്‍ ജനം ജാഗ്രത തുടരണമെന്ന് ആരോഗ്യ അധികൃതര്‍; സ്‌റ്റേറ്റില്‍ ഇതുവരെ രേഖപ്പെടുത്തിയത് 4029 കോവിഡ് കേസുകള്‍

എന്‍എസ്ഡബ്ല്യൂവില്‍ മൂന്ന് മാസങ്ങള്‍ക്കിടെ തീരെ കോവിഡ് കേസുകള്‍ രേഖപ്പെടുത്താത്ത ദിവസം;സ്‌കൂള്‍ ഹോളിഡേ തുടങ്ങുന്നതിനാല്‍ ജനം ജാഗ്രത തുടരണമെന്ന് ആരോഗ്യ അധികൃതര്‍; സ്‌റ്റേറ്റില്‍ ഇതുവരെ രേഖപ്പെടുത്തിയത് 4029 കോവിഡ് കേസുകള്‍
എന്‍എസ്ഡബ്ല്യൂവില്‍ മൂന്ന് മാസങ്ങള്‍ക്കിടെ തീരെ കോവിഡ് കേസുകള്‍ രേഖപ്പെടുത്താത്ത ദിവസം സംജാതമായെന്ന് റിപ്പോര്‍ട്ട്.എന്നാല്‍ സ്‌കൂള്‍ ഹോളിഡേസിനിടെ ജനം കടുത്ത ജാഗ്രത പാലിക്കണമെന്ന കടുത്ത നിര്‍ദേശമേകി ഹെല്‍ത്ത് അഥോറിറ്റികള്‍ രംഗത്തെത്തിയിട്ടുമുണ്ട്.ഇതിന് മുമ്പ് സ്റ്റേറ്റില്‍ തീരെ കോവിഡ് കേസുകള്‍ രേഖപ്പെടുത്താതിരുന്നത് ജൂണ്‍ പത്തിനായിരുന്നുവെന്നാണ് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്തിലെ ഡോ. ക്രിസ്റ്റിനെ സെല്‍വെ പറയുന്നത്.

നിലവില്‍ സ്റ്റേറ്റില്‍ ഇതുവരെ രേഖപ്പെടുത്തിയ കോവിഡ് കേസുകളുടെ എണ്ണം 4029 ആണ്. നിലവില്‍ 68 കോവിഡ് രോഗികളെയാണ് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് ചികിത്സിക്കുന്നത്. ഇവരില്‍ മൂന്ന് പേര്‍ ഇന്റന്‍സീവ് കെയറിലാണ്.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്റ്റേറ്റില്‍ 12,333 കോവിഡ് ടെസ്റ്റുകളാണ് പ്രതിദിനം നടത്തി വരുന്നത്.കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നവര്‍ ടെസ്റ്റിനായി മുന്നോട്ട് വരണമെന്നാണ് ഡോ. ക്രിസ്റ്റിനെ സെല്‍വെ കടുത്ത നിര്‍ദേശമേകിയിരിക്കുന്നത്.

സ്‌കൂള്‍ ഹോളിഡേ ആരംഭിക്കാനിരിക്കേ ആളുകള്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ തുടങ്ങുമെന്നും അതിനാല്‍ ഏവരും ജാഗ്രത പാലിക്കണമെന്നും ഡോ. ക്രിസ്റ്റിനെ സെല്‍വെ നിര്‍ദേശിക്കുന്നു. കഴിഞ്ഞ ആഴ്ച നാല് പ്രാവശ്യം സ്റ്റേറ്റില്‍ പ്രാദേശിക രോഗപ്പകര്‍ച്ച രേഖപ്പെടുത്താത്ത ദിവസങ്ങളുണ്ടായിരുന്നു. അതിന് ശേഷമാണ് പുതിയ കേസുകള്‍ രേഖപ്പെടുത്താത്ത അവസ്ഥയുണ്ടായിരിക്കുന്നത്.രണ്ടാം തരംഗം രൂക്ഷമായിരുന്ന വിക്ടോറിയയോട് ചേര്‍ന്ന എന്‍എസ്ഡബ്ല്യൂവില്‍ കര്‍ക്കശമായ കോവിഡ് നിയന്ത്രണങ്ങളായിരുന്നു നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നത്.

Other News in this category



4malayalees Recommends