കുവൈത്തില്‍ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നതായി പരാതി

കുവൈത്തില്‍ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നതായി പരാതി
കുവൈത്തില്‍ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നതായി പരാതി. ഫിന്റാസിലാണ് സംഭവം. 37 കാരനായ യുവാവ് വാഹനത്തിലിരിക്കവേ മറ്റ് മൂന്നു വാഹനങ്ങളിലായെത്തിയ പത്തുപേര്‍ തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

യുവാവിനെ കാറില്‍ നിന്ന് പിടിച്ചിറക്കി മറ്റൊരു വാഹനത്തില്‍ കയറ്റികൊണ്ടുപോകുകയായിരുന്നു. ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിച്ച് കൈയ്യിലുണ്ടായിരുന്ന 110 ദിനാര്‍ തട്ടിയെടുക്കുകയും ചെയ്തു. പണമെടുത്ത ശേഷം വാഹനത്തിന്റെ താക്കോല്‍ തിരിച്ചു നല്‍കി.മറ്റൊരു പ്രദേശത്ത് കൊണ്ടുവിട്ട ശേഷം സംഘം കടന്നുകളഞ്ഞതായും പരാതിയില്‍ പറയുന്നു.

Other News in this category



4malayalees Recommends