വാന്‍കൂവറിലെ ചൈനീസ് കോണ്‍സുലേറ്റ് ഓഫീസിന് മുന്നില്‍ ചൈനക്കെതിരെ കുത്തിയിരിപ്പ് സമരവുമായി പ്രതിഷേധക്കാര്‍; ഫ്രന്റ് ഓഫ് കാനഡ-ഇന്ത്യ എന്ന സംഘനടയ്ക്ക് പുറമെ ഏഴ് സംഘനടകളും അണിചേര്‍ന്നു; ടിബറ്റിന്റെ ഇന്ത്യന്‍ ഭാഗത്തെ ചൈന സ്വതന്ത്രമാക്കണമെന്ന് സമരക്കാര്‍

വാന്‍കൂവറിലെ ചൈനീസ് കോണ്‍സുലേറ്റ് ഓഫീസിന് മുന്നില്‍ ചൈനക്കെതിരെ കുത്തിയിരിപ്പ് സമരവുമായി പ്രതിഷേധക്കാര്‍;  ഫ്രന്റ് ഓഫ് കാനഡ-ഇന്ത്യ എന്ന സംഘനടയ്ക്ക് പുറമെ ഏഴ് സംഘനടകളും അണിചേര്‍ന്നു;  ടിബറ്റിന്റെ ഇന്ത്യന്‍ ഭാഗത്തെ ചൈന സ്വതന്ത്രമാക്കണമെന്ന് സമരക്കാര്‍
ചൈനയുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് വാന്‍കൂവറിലെ ചൈനീസ് കോണ്‍സുലേറ്റ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഫ്രന്റ് ഓഫ് കാനഡ-ഇന്ത്യ എന്ന സംഘനടയില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് പുറമെ മറ്റ് ഏഴ് സംഘടനകളുമാണ് സമരത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ചൈനയുടെ നിരുത്തരവാദ പരമായ നീക്കങ്ങള്‍ ഡെമോന്‍സ്‌ട്രേറ്റ് ചെയ്ത് കൊണ്ടാണ് വാന്‍കൂവറില്‍ പ്രതിധേ കത്തിക്കയറിയിരിക്കുന്നത്.നിരുത്തവാദപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പുറമ ബീജിംഗിലെ ഭരണകൂടം തികച്ചും സ്വേച്ഛാധിപത്യ പരമായിട്ടാണ് പെരുമാറുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

ചൈനയില്‍ തടവിലാക്കപ്പെട്ട രണ്ട് കാനഡക്കാരെ ഉടന്‍ വിട്ടയക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഹോംഗ്‌കോംഗില്‍ ചൈന ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ നാഷണല്‍ സെക്യൂരിറ്റി നിയമത്തിനെതിരെയും പ്രതിഷേധക്കാര്‍ ശബ്ദമുയര്‍ത്തിയിരുന്നു.ഹോംഗ് കോംഗിനെയും ടിബറ്റിന്റെ ഇന്ത്യന്‍ ഭാഗത്തെയും ചൈനീസ് പിടിയില്‍ നിന്നും സ്വതന്ത്രമാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.ഞായറാഴ്ച ഉച്ചക്ക് ശേഷം നടന്ന പ്രതിഷേധത്തില്‍ 500ല്‍ അധികം പേര്‍ പങ്കെടുത്തിരുന്നു.

ബീജിംഗിനെതിരെ കടുത്ത മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ മുഴക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു പ്രതിഷേധപ്രകടനം അരങ്ങേറിയിരുന്നതെന്നത് ശ്രദ്ധേയമാണ്. ഫ്രന്റ് ഓഫ് കാനഡ-ഇന്ത്യക്ക് പുറമെ കാനഡ ടിബറ്റ് കമ്മിറ്റി, ടിബറ്റന്‍ കമ്മ്യൂണിറ്റി, ഫ്രണ്ട്‌സ് ഓഫ് കാനഡ ഇന്ത്യ ഓര്‍ഗനൈസേഷന്‍, വാന്‍കൂവര്‍ സൊസൈറ്റി ഓഫ് ഫ്രീഡം, ഡെമോക്രസി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് ഫോര്‍ ചൈന, വാന്‍കൂവര്‍ ഹോംഗ് കോംഗ് പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ്‌സ്, തുടങ്ങിയ സംഘനടകളില്‍ നിന്നുള്ളവരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

Other News in this category



4malayalees Recommends