മഹാരാഷ്ട്രയില്‍ രാഷ്ട്രീയ മാറ്റം വരുന്നു ? ഫഡ്‌നാവിസും റാവത്തും നടത്തിയത് രാഷ്ട്രീയ നീക്കമെന്ന സൂചനയെന്ന് റിപ്പോര്‍ട്ട് ; കോണ്‍ഗ്രസിന് അതൃപ്തി

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ മാറ്റം വരുന്നു ? ഫഡ്‌നാവിസും റാവത്തും നടത്തിയത് രാഷ്ട്രീയ നീക്കമെന്ന സൂചനയെന്ന് റിപ്പോര്‍ട്ട് ; കോണ്‍ഗ്രസിന് അതൃപ്തി
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് കൂടിക്കാഴ്ച നടത്തിയതിന് പിന്നില്‍ രാഷ്ട്രീയ നീക്കമെന്ന സൂചനയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. ശിവസേന മുഖപത്രമായ സാമ്‌നയ്ക്കായി നല്‍കിയ അഭിമുഖത്തില്‍ താന്‍ ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്. കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയ കാരണമില്ലെന്നാണ് ഇവര്‍ പ്രതികരിച്ചത്.

എന്നാല്‍ കൂടിക്കാഴ്ച സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണെന്നാണ് ചന്ദ്രകാന്ത് പാട്ടീല്‍ പറയുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഗുരുതരമാണെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. മൂന്നു പാര്‍ട്ടികള്‍ക്കും ഒരുമിച്ച് സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.


പിന്നാലെ സഖ്യകക്ഷിയായ റപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് രാംദാസ് അത്താവ്‌ലെ ശിവസേന തിരികെ മുന്നണിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം പവാറിന്റെ എന്‍സിപി എന്‍ഡിഎയില്‍ ചേരണമെന്നും അത്തേവാല പറഞ്ഞു.

എതായാലും വിഷയത്തില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി സഖ്യത്തില്‍ അധികാരത്തിലേറിയിരിക്കേ ശിവസേനയുടെ നീക്കങ്ങളില്‍ പലതിലും നേതാക്കള്‍ക്ക് തൃപ്തിയില്ലെന്നാണ് വാര്‍ത്ത.

Other News in this category4malayalees Recommends