പുറമ്പോക്കില്‍ കഴിയുന്ന ദരിദ്രയായ പെണ്‍കുട്ടി ' നീതുവിനെ' കാത്തിരുന്ന് അനില്‍ അക്കരയും രമ്യ ഹരിദാസും ; ഇതിലും നല്ല പണി സ്വപ്നങ്ങളില്‍ മാത്രം

പുറമ്പോക്കില്‍ കഴിയുന്ന ദരിദ്രയായ പെണ്‍കുട്ടി ' നീതുവിനെ' കാത്തിരുന്ന് അനില്‍ അക്കരയും രമ്യ ഹരിദാസും ; ഇതിലും നല്ല പണി സ്വപ്നങ്ങളില്‍ മാത്രം
വീടില്ലാത്ത പ്ലസ്ടു വിദ്യാര്‍ഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാന്‍ അനില്‍ അക്കര എംഎല്‍എ കാത്തിരുന്നിട്ടും ആരും എത്തിയില്ല. പുറമ്പോക്കില്‍ താമസിക്കുന്ന ദരിദ്രയായ താനും അമ്മയും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി ഫ്‌ലാറ്റില്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ദയവു ചെയ്തു ഫ്‌ലാറ്റിനെതിരെ ആരോപണം ഉന്നയിച്ച് അതു പൊളിക്കരുതെന്നും നീതു ജോണ്‍സന്‍ എന്ന പ്ലസ് ടു വിദ്യാര്‍ഥിനി എഴുതി എന്നു പറയുന്ന കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടി വടക്കാ!ഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. എന്നാല്‍ നീതു എന്ന കുട്ടി ഈ സ്‌കൂളില്‍ പഠിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.


ഈ കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെയാണു നീതു ജോണ്‍സന്റെ വിലാസത്തിലെ സ്ഥലമായ മങ്കരയില്‍ 2 മണിക്കൂര്‍ റോഡരികില്‍ കാത്തിരിക്കുമെന്ന് അനില്‍ അക്കര അറിയിച്ചത്. രമ്യ ഹരിദാസ് എംപിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറാ ബാനുവും അനിലിന്റെ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ആരും വന്നില്ല. കുട്ടിയും അമ്മയും ഇനിയും ഏതു സമയത്തുവന്നാലും സഹായിക്കുമെന്നും വീടുവച്ചു കൊടുക്കുമെന്നും പറഞ്ഞാണ് അനിലും രമ്യയും കാത്തിരിപ്പ് അവസാനിപ്പിച്ചത്.

Other News in this category



4malayalees Recommends