കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളി ക്ഷാമം രൂക്ഷം

കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളി ക്ഷാമം രൂക്ഷം
കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ സ്വദേശങ്ങളിലേക്കു മടങ്ങിയതും വിസ നടപടികള്‍ നിര്‍ത്തിവെച്ചതുംആണ് ക്ഷാമത്തിന് കാരണം. ഡൊമസ്റ്റിക് വിസ അനുവദിക്കുന്നത് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നു റിക്രൂട്‌മെന്റ് ഓഫീസുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വീട്ടുജോലിക്കാരെ കിട്ടാനില്ലാത്ത അവസ്ഥയാണ് രാജ്യത്തെന്നു ഡൊമസ്റ്റിക് ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസ് യൂണിയന്‍ മേധാവി ഖാലിദ് അല്‍ ദഖ്‌നാന്‍ പറഞ്ഞു. ക്ഷാമം മുതലെടുത്തു അനധികൃത ഏജന്റുമാര്‍ക്ക് വന്‍തുക കൊടുത്തു ജോലിക്കാരെ കണ്ടെത്തേണ്ടി വരുന്നു.

സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടി കഴിയുന്നവരാണു അനധികൃത ഏജന്റുമാര്‍ എത്തിക്കുന്നത്. മാറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഇവരെ ജോലിക്ക് വെക്കാന്‍ സ്വദേശികള്‍ നിര്‍ബന്ധിതരാകുന്നതായും അദ്ദേഹം പറഞ്ഞു.

പ്രശനം പരിഹരിക്കാന്‍ വീട്ടുജോലിക്കാര്‍ക്കുള്ള വിസ നടപടികള്‍ പുനരാരംഭിക്കണമെന്നു അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Other News in this category



4malayalees Recommends