ദുബായ് പോലീസിലെ ബോംബ് നിര്‍മാര്‍ജന സ്‌ക്വാഡിന്റെ ഭാഗമായി അഞ്ച് സ്ത്രീകള്‍

ദുബായ് പോലീസിലെ ബോംബ് നിര്‍മാര്‍ജന സ്‌ക്വാഡിന്റെ ഭാഗമായി അഞ്ച് സ്ത്രീകള്‍
ദുബായ് പോലീസിലെ വനിതാ ടീം അംഗങ്ങള്‍ താരതമ്യേന ഉയര്‍ന്ന കാര്യക്ഷമത തെളിയിച്ചതായി ജനറല്‍ സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ റാഷിദ് അല്‍ ഫലാസി പറഞ്ഞു. ഇവര്‍ എട്ട് മാസത്തെ പ്രത്യേകപരിശീലനവും നേടിയിട്ടുണ്ട്. കൂടാതെ കോവിഡ് അണുനശീകരണ പ്രക്രിയയിലും ഇവര്‍ ഭാഗമായിരുന്നു.

പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മെര്‍റിയുടെ നേരിട്ടുള്ള മാര്‍ഗനിര്‍ദേശപ്രകാരമാണ് വനിതാസംഘത്തെ നിയമിച്ചത്. എല്ലാ വിഷയങ്ങളിലും പഠിക്കാനും പരിശീലനം നല്‍കി ജോലി ചെയ്യാനും സ്ത്രീകളെ പിന്തുണയ്ക്കുന്നതിന്റെ പ്രാധാന്യവും അല്‍ ഫലാസി ഊന്നിപ്പറഞ്ഞു. ഈ രംഗത്ത് പ്രവര്‍ത്തിക്കാനുള്ള അവരുടെ അഭിനിവേശവും ടീം അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.

Other News in this category



4malayalees Recommends