മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അഴിമതി ആരോപണം പുറത്തുവിട്ട് വാര്‍ത്താ ചാനല്‍; ഒളിക്യാമറ റിപ്പോര്‍ട്ടിന് പിന്നാലെ ചാനല്‍ ഓഫീസ് പൂട്ടിച്ച് പോലീസ്

മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അഴിമതി ആരോപണം പുറത്തുവിട്ട് വാര്‍ത്താ ചാനല്‍; ഒളിക്യാമറ റിപ്പോര്‍ട്ടിന് പിന്നാലെ ചാനല്‍ ഓഫീസ് പൂട്ടിച്ച് പോലീസ്

കര്‍ണ്ണാടകത്തിലെ പ്രാദേശിക ചാനല്‍ മാനേജിംഗ് ഡയറക്ടറെയും, ചാനലിന്റെ ഓഫീസും റെയ്ഡ് ചെയ്ത് ബെംഗളൂരു പോലീസ്. കോടതിയില്‍ നിന്ന് സേര്‍ച്ച് വാറണ്ട് നേടിയ ശേഷമായിരുന്നു റെയ്ഡ്. കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട രഹസ്യ ഓഡിയോ സംപ്രേക്ഷണം ചെയ്തതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍.


ചാനലിന്റെ പ്രിന്‍സിപ്പല്‍ എഡിറ്റര്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിച്ചതായി വെളിപ്പെടുത്തിയത്. പോലീസ് റെയ്ഡില്‍ കമ്പ്യൂട്ടറുകളും, ഉപകരണങ്ങളും പിടിച്ചെടുത്തതോടെയാണ് ഇത്. കെപി അഗ്രഹാര പോലീസ് സ്‌റ്റേഷനില്‍ ചാനലിന്റെ മാനേജിംഗ് ഡയറക്ടര്‍ക്ക് എതിരെ പരാതി രജിസ്റ്റര്‍ ചെയ്തതോടെയാണ് റെയ്ഡ് തുടങ്ങിയത്. രാമലിംഗം കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ ചന്ദ്രകാന്ത് രാമലിംഗമാണ് പരാതിക്കാരന്‍.

ഡല്‍ഹിയിലെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ലഭിക്കാനുള്ള പണം നേടിക്കൊടുക്കാമെന്ന് ചാനല്‍ എംഡി പറഞ്ഞതായി പരാതിയില്‍ പറയുന്നു. സര്‍ക്കാരില്‍ നിന്ന് 140 കോടി രൂപ കമ്പനിക്ക് ലഭിക്കാനുണ്ട്. ഇതില്‍ 7.7 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത് താന്‍ ഇടപെട്ടത് കൊണ്ടാണെന്നും 5% കമ്മീഷന്‍ വേണമെന്ന് ചാനല്‍ എംഡി ആവശ്യപ്പെട്ടതായും രാമലിംഗം ആരോപിക്കുന്നു. പണം നല്‍കിയില്ലെങ്കില്‍ നാണംകെടുത്തുമെന്ന് ഭീഷണിയായതോടെ 25 ലക്ഷം രൂപ ചാനല്‍ എംഡിക്ക് നല്‍കി. എന്നാല്‍ സെപ്റ്റംബര്‍ 26ന് മുഖ്യമന്ത്രിയുടെ കുടുംബവും, തന്നെയും ഉള്‍പ്പെടുത്തി ചാനല്‍ വാര്‍ത്ത പുറത്തുവിട്ടെന്നും പരാതിക്കാരന്‍ ആരോപിച്ചു.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ബിജെപി സര്‍ക്കാരിനെതിരെ രഹസ്യ ഓഡിയോ സംപ്രേക്ഷണം ആയുധമാക്കുകയാണ്. ബിഎസ് യെദ്യൂരപ്പയുടെ മകനും, പേരമകനും ഉള്‍പ്പെട്ട അഴിമതി ആരോപണം പവര്‍ ടിവി ന്യൂസ് പുറത്തുവിട്ടപ്പോള്‍ നിയമപരമായി പോരാടുന്നതിന് പകരം ചാനല്‍ അടച്ചിടുകയാണ് മുഖ്യന്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.


Other News in this category4malayalees Recommends