യുഎഇയിലെ റാസ് അല്‍ ഖൈമയില്‍ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം

യുഎഇയിലെ റാസ് അല്‍ ഖൈമയില്‍ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം
യുഎഇയിലെ റാസ് അല്‍ ഖൈമയില്‍ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം. മുയൈറീദ് പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഒന്‍പത് ക്യാമ്പുകള്‍ പൂര്‍ണമായി കത്തി നശിച്ചു. പ്രദേശത്തു നിന്ന് 44 തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

റാസല്‍ഖൈമ പോര്‍ട്ടിനും ഫെവ ഓഫീസീനും സമീപത്തായുള്ള ക്യാമ്പിലാണ് അഗ്‌നി ബാധ ഉണ്ടായത്. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച രാത്രി 9:40 നാണ് തീപിടിത്തത്തെക്കുറിച്ച് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ പ്രദേശത്തെത്തിയ അഗ്‌നിശമന സേന അടുത്തുള്ള 21 ക്യാമ്പുകളിലേക്ക് തീ വ്യാപിക്കുന്നത് തടയുകയും തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു.



Other News in this category



4malayalees Recommends