യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് അംഗത്വം നേടാന്‍ യുഎഇ

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് അംഗത്വം നേടാന്‍ യുഎഇ
യു.എന്‍ സുരക്ഷാ സമിതിയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് യു.എ.ഇയും. 2022-2023 വര്‍ഷത്തേക്ക് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് അംഗത്വം നേടാനാണ് യു.എ.ഇ ഉദ്ദേശിക്കുന്നത്. യു.എ.ഇ വിദേശ കാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സൈദ് ആണ് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്.സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കല്‍, നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ രണ്ടു വര്‍ഷത്തെ അംഗത്വം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് യു.എ.ഇ വിദേശ കാര്യ മന്ത്രി പറഞ്ഞു. മുമ്പ് 198687 വര്‍ഷങ്ങളില്‍ യു.എ.ഇ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായിട്ടുണ്ട്.

2021 ജൂണിലാണ് അംഗത്വത്തിനായുള്ള വോട്ടെടുപ്പ് നടത്തുക. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നിന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാലാണ് അംഗത്വം ലഭിക്കുക.

ഉപരോധം ഏര്‍പ്പെടുത്തല്‍, സൈനിക നീക്കങ്ങള്‍ക്ക് അനുമതി നല്‍കല്‍ എന്നിവയ്ക്ക് അധികാരമുള്ള ഏക യു.എന്‍ ബോഡിയാണ് സെക്യൂരിറ്റി കൗണ്‍സില്‍. ബ്രിട്ടന്‍, യു.എസ്, ഫ്രാന്‍സ്, ചൈന, റഷ്യ എന്നീ അഞ്ച് സ്ഥിരാംഗങ്ങളാണ് സെക്യൂരിറ്റി കൗണ്‍സിലിലുള്ളത്. ഒപ്പം 15 താല്‍ക്കാലിക അംഗങ്ങളുമുണ്ട്.

Other News in this category



4malayalees Recommends