യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ലൈംഗിക ചൂഷണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ നിര്‍ണായകമായ നിയമവുമായി ഡെമോക്രാറ്റുകള്‍;ഡിപ്പാര്‍ട്ട്‌മെന്റിലെ ലൈംഗിക ചൂഷണങ്ങള്‍ വെളിപ്പെടുത്തി 200ല്‍ അധികം സ്ത്രീകള്‍ രംഗത്തെത്തിയതിന്റെ ഫലം

യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ലൈംഗിക ചൂഷണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ നിര്‍ണായകമായ നിയമവുമായി ഡെമോക്രാറ്റുകള്‍;ഡിപ്പാര്‍ട്ട്‌മെന്റിലെ ലൈംഗിക ചൂഷണങ്ങള്‍ വെളിപ്പെടുത്തി 200ല്‍ അധികം സ്ത്രീകള്‍ രംഗത്തെത്തിയതിന്റെ ഫലം

യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ലൈംഗിക ചൂഷണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ നിര്‍ണായകമായ നിയമവുമായി ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. ഡിപ്പാര്‍ട്ട്‌മെന്റിലെ ആന്റി-സെക്ഷ്വല്‍ ഹരാസ്‌മെന്റ് പ്രോട്ടോക്കോളുകളെ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ നിയമവുമായി ബുധനാഴ്ച രംഗത്തെത്തിയത് മൂന്ന് ഹൗസ് ഡെമോക്രാറ്റിക് ലോമേക്കര്‍മാരാണ്. ആന്റി ഹരാസ്‌മെന്റ്, അസാള്‍ട്ട്, റീട്ടാലിയേഷന്‍ നയങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള നിയമമാണിത്.


ലോ മേക്കര്‍മാരായ ജാക്യുന്‍ കാസ്‌ട്രോ, ജാക്കി സ്പിയര്‍, എലിയട്ട് ഏന്‍ജല്‍ എന്നിവരാണ് സ്റ്റേറ്റ് ഹരാസ്‌മെന്റ് ആന്‍ഡ് അസാള്‍ട്ട് പ്രിവെന്‍ഷന്‍ ആന്‍ഡ് ഇറാഡികേഷന്‍ (ഷേപ്പ്) ആക്ട് ഓഫ് 2020മായി രംഗത്തെത്തിയിരിക്കുന്നത്. ശക്തമായ ആന്റി-ഹരാസ്‌മെന്റ് ആന്‍ഡ് ഡിസ്‌ക്രിമിനേഷന്‍ നയങ്ങള്‍ക്ക് ഈ നിയമം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നിരന്തരം നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി നാഷണല്‍ സെക്യൂരിറ്റിയില്‍ ജോലി ചെയ്യുന്ന 200ല്‍ അധികം സ്ത്രീകള്‍ രംഗത്തെത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ സെക്ഷ്വല്‍ ഹരാസ്‌മെന്റ് പ്രോട്ടോക്കോളുകളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തണമെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ശുപാര്‍ശ ചെയ്ത് ഏപ്രിലിലെ യുഎസ് കമ്മീഷന്‍ ഓണ്‍ സിവില്‍ റൈറ്റ്‌സ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് പുതിയ നിയമവുമായി മൂന്ന് ഡെമോക്രാറ്റിക് ലോ മേക്കര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിലൂടെ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിന് അറുതി വരുമെന്നാണ് പ്രതീക്ഷിക്ഷിപ്പെടുന്നത്.

Other News in this category



4malayalees Recommends