കൊറോണയൊന്നും പ്രശ്‌നമല്ല; 'മിനി' ആണവായുധങ്ങള്‍ തയ്യാറാക്കി നോര്‍ത്ത് കൊറിയ; ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും അതിവേഗത്തിലെന്ന് യുഎന്‍

കൊറോണയൊന്നും പ്രശ്‌നമല്ല; 'മിനി' ആണവായുധങ്ങള്‍ തയ്യാറാക്കി നോര്‍ത്ത് കൊറിയ; ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും അതിവേഗത്തിലെന്ന് യുഎന്‍
നോര്‍ത്ത് കൊറിയ വിജയകരമായി മിനിയേച്ചര്‍ ആണവായുധങ്ങള്‍ വികസിപ്പിച്ചതായി ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്. ഇതിന് പുറമെ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മ്മാണവും ഇവര്‍ തുടരുന്നുണ്ട്. ഇതിന്റെ പേരിലുള്ള ഉപരോധങ്ങളൊന്നും വകവെയ്ക്കാതെയാണ് നോര്‍ത്ത് കൊറിയ ഈ നീക്കങ്ങള്‍ നടത്തുന്നതെന്നും സുരക്ഷാ കൗണ്‍സില്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഉപരോധം നിലനില്‍ക്കുമ്പോഴും നിരോധിക്കപ്പെട്ട വസ്തുക്കള്‍ വാങ്ങാനും വില്‍ക്കാനും ഭരണകൂടം വഴികള്‍ കണ്ടെത്തുന്നതായി റിപ്പോര്‍ട്ട് പറയുന്നു. കൊറോണാവൈറസ് മഹാമാരി മൂലമുള്ള നടപടികളൊന്നും അവരെ ബാധിച്ചിട്ടില്ല. കൊറിയ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ യോഗത്തിന് നേതൃത്വം നല്‍കുന്ന കിം ജോംഗ് ഉന്നിന്റെ ചിത്രങ്ങള്‍ നോര്‍ത്ത് കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരുന്നു.

ആണവായുധ വികസനത്തില്‍ നോര്‍ത്ത് കൊറിയ മികച്ച നേട്ടം കൈവരിച്ചതായാണ് ഇതോടെ കരുതുന്നത്. ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് എത്തിക്കാവുന്ന ചെറിയ ആണവായുധങ്ങളാണ് ഇവര്‍ വികസിപ്പിക്കുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച ശേഷമാണ് ഈ വിവരം പുറത്തുവരുന്നത്.

യുഎസില്‍ വരെ എത്തിച്ചേരാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ബാലിസ്റ്റിക് മിസൈലുകളുടെ വികസനം ആ രാജ്യം അതിവേഗം നടത്തുന്നതായി യുഎന്‍ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Other News in this category4malayalees Recommends