യുപിയില്‍ മറ്റൊരു ദാരുണ സംഭവം കൂടി ; പീഡനത്തിനിരയായ 22 കാരി മരിച്ചു ; നടന്നത് അതിക്രൂര പീഡനം

യുപിയില്‍ മറ്റൊരു ദാരുണ സംഭവം കൂടി ; പീഡനത്തിനിരയായ 22 കാരി മരിച്ചു ; നടന്നത് അതിക്രൂര പീഡനം
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ 19കാരി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധം തുടരവെ സംസ്ഥാനത്തെ നാണക്കേടിലാക്കി വീണ്ടും പീഡനം. ബല്‍റാംപുരില്‍ നിന്നാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവിടെ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 22കാരിയായ ദളിത് പെണ്‍കുട്ടിയെയാണ് രണ്ട് പേര്‍ ചേര്‍ന്ന് പീഡനത്തിനിരയാക്കിയത്. ഇവരുടെ വീട്ടുകാരുടെ മൊഴി അനുസരിച്ച് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ജോലി സമയം കഴിഞ്ഞും യുവതി വീട്ടിലേക്ക് മടങ്ങി വരാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ ഗൈസ്ന്ദി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത് എന്നാണ് ബല്‍റാംപുര്‍ പൊലീസ് സൂപ്രണ്ടന്റ് ദേവ് രഞ്ജന്‍ പറയുന്നത്. വീട്ടുകാര്‍ പലതവണ പെണ്‍കുട്ടിയെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. കുറച്ച് കുറച്ച് കഴിഞ്ഞ് അവശയായ നിലയില്‍ കയ്യില്‍ ഡ്രിപ്പ് കുത്തി വച്ച നിലയില്‍ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി എന്നാണ് പറയപ്പെടുന്നത്.

'തുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ വഴിമധ്യേ മരിച്ചു. സംഭവത്തില്‍ വീട്ടുകാര്‍ തന്നെയാണ് രണ്ട് യുവാക്കളുടെ പേര് നല്‍കിയതും. പൊലീസ് ഉടന്‍ തന്നെ ഇടപെടുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവര്‍ക്കെതിരെ കര്‍ശന നടപടി തന്നെയുണ്ടാകും' എസ്പി വ്യക്തമാക്കി.

പീഡനത്തിനിരയാക്കുന്നതിന് മുമ്പ് മകള്‍ക്ക് എന്തോ ഇഞ്ചക്ഷന്‍ നല്‍കപ്പെട്ടു എന്നാണ് മാതാവ് ആരോപിക്കുന്നത്. ഇടുപ്പെല്ലും രണ്ട് കാലുകളും ഒടിഞ്ഞനിലയിലായിരുന്നു എന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് അയക്കുകയായിരുന്നു.' അതികഠിനമായ വേദനയാണ്.. ഞാന്‍ രക്ഷപ്പെടില്ല' എന്ന് മാത്രമാണ് മകള്‍ പറഞ്ഞതെന്നും ഇവര്‍ പറയുന്നു.

തുടര്‍ച്ചയായുള്ള പീഡന സംഭവങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്‌

Other News in this category4malayalees Recommends