സ്വര്‍ണക്കടത്ത് കേസ് ; കൊടുവള്ളി നഗരസഭ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ വന്‍ നിക്ഷേപം നടത്തിയതായി കസ്റ്റംസ് റിപ്പോര്‍ട്ട് ; കേസില്‍ പ്രധാന പങ്കെന്ന് വ്യക്തമായതോടെ കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് കേസ് ; കൊടുവള്ളി നഗരസഭ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ വന്‍ നിക്ഷേപം നടത്തിയതായി കസ്റ്റംസ് റിപ്പോര്‍ട്ട് ; കേസില്‍ പ്രധാന പങ്കെന്ന് വ്യക്തമായതോടെ കസ്റ്റഡിയില്‍
കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസല്‍ സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ് വൃത്തങ്ങള്‍. തിരുവനന്തപുരം കേന്ദീകരിച്ചുള്ള സ്വര്‍ണക്കടത്തില്‍ വര്‍ഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റംസ് സൂചന നല്‍കി. ഈ കേസില്‍ കാരാട്ട് ഫൈസലിന് പ്രധാന പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.


തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് കൂടുതല്‍ വിവര ശേഖരണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഏറ്റവുമധികം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേന്ദ്രമാണ് കൊടുവള്ളി. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ നടത്തിയ സ്വര്‍ണക്കടത്തില്‍ ഫൈസലിന് വലിയ നിക്ഷേപമുള്ളതായി കസ്റ്റംസ് കണ്ടെത്തി.

കിലോ കണക്കിന് സ്വര്‍ണ്ണം കടത്തിയതില്‍ ഫൈസലിന് വന്‍ നിക്ഷേപമുള്ളതായിട്ടാണ് റിപ്പോര്‍ട്ട്.

റമീസ്, ഫൈസല്‍ ഫരീദ് തുടങ്ങിയവരെ ചോദ്യം ചെയ്തതിലൂടെയാണ് കാരാട്ട് ഫൈസലിലേക്കും അന്വേഷണം നീണ്ടത്.കൊച്ചിയിലെത്തിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടും.

Other News in this category4malayalees Recommends