വിവാഹിതനായ അയല്‍വാസിയുമായി മകള്‍ക്ക് പ്രണയം ; 20 കാരിയെ പിതാവ് സ്റ്റമ്പ് കൊണ്ടടിച്ച് കൊലപ്പെടുത്തി

വിവാഹിതനായ അയല്‍വാസിയുമായി മകള്‍ക്ക് പ്രണയം ; 20 കാരിയെ പിതാവ് സ്റ്റമ്പ് കൊണ്ടടിച്ച് കൊലപ്പെടുത്തി
ഇരുപതുകാരിയായ മകളെ പിതാവ് സ്റ്റമ്പ് കൊണ്ടടിച്ച് കൊലപ്പെടുത്തി. വിവാഹിതനായ ഒരു വ്യക്തിയുമായി യുവതിക്കുണ്ടായിരുന്ന പ്രണയബന്ധമാണ് ഇത്തരം ഒരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് അറിയിച്ചത്. നോര്‍ത്ത് പനാജി മേഖലയിലാണ് സംഭവം. കൊലപാതകത്തില്‍ യുവതിയുടെ പിതാവ് സുനില്‍ കുമാര്‍ രാജനെ (46) പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശ് സ്വദേശികളാണ് രാജനും കുടുംബവും ഗോവയില്‍ പഴവില്‍പ്പന നടത്തി വരികയാണ്. ഇവിടെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും വിളിച്ചു പറഞ്ഞ വിവരം വച്ചാണ് പൊലീസ് സംഭവം അറിയുന്നത്. ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുമായി അതീവ ഗുരുതരാവസ്ഥയില്‍ ഒരു യുവതിയെ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. ഇതനുസരിച്ച് ഇവിടെയെത്തിയ പൊലീസ് യുവതിയുടെ മാതാപിതാക്കളുടെയും സഹോദരന്മാരുടെയും മൊഴി രേഖപ്പെടുത്തി.


ഇതിനിടെയാണ് പിതാവ് കുറ്റസമ്മതം നടത്തിയത്. 'അയല്‍വാസി കൂടിയായ വിവാഹിതനായ ഒരാളുമായി മകള്‍ക്ക് ബന്ധമുണ്ടായിരുന്നു.. ഇതറിഞ്ഞ ദേഷ്യത്തില്‍ സ്റ്റമ്പ് കൊണ്ട് മകളെ മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ് വീണ മകളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല' പിതാവ് നല്‍കിയ മൊഴിയിങ്ങനെയാണ്.

മകള്‍ക്ക് ഒരാളുമായി ബന്ധമുണ്ടെന്നറിഞ്ഞ ദേഷ്യത്തിലായിരുന്നു സുനില്‍ കുമാര്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെ ഇതുമായി ബന്ധപ്പെട്ട് മകളോട് സംസാരിച്ച ഇയാള്‍ ക്രിക്കറ്റ് സ്റ്റംമ്പ് ഉപയോഗിച്ച് യുവതിയെ തുടരെ മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ് മരിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്ത പിതാവിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Other News in this category4malayalees Recommends