യുപിയില്‍ വീണ്ടും കൂട്ട ബലാത്സംഗം ; ഇരയായത് 44 കാരിയായ ദളിത് സ്ത്രീ ; നാലു പ്രതികളില്‍ രണ്ടു പേര്‍ അറസ്റ്റില്‍

യുപിയില്‍ വീണ്ടും കൂട്ട ബലാത്സംഗം ; ഇരയായത് 44 കാരിയായ ദളിത് സ്ത്രീ ; നാലു പ്രതികളില്‍ രണ്ടു പേര്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. 44 വയസ്സുള്ള ദലിത് സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. നാല് പേര്‍ ചേര്‍ന്ന് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്തെന്ന് എസ്പി രാം ബാദന്‍ സിങ് പറഞ്ഞു. ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുമ്പോഴാണ് ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നത്.

ഉത്തര്‍പ്രദേശിലെ ഭദോഹിയിലെ ഗ്യാന്‍പൂരിലാണ് സംഭവം. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് മടങ്ങുകയായിരുന്നു സ്ത്രീ. വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ വാഹനത്തില്‍ കയറ്റി സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

നാല് പേര്‍ക്കെതിരെ ഗ്യാന്‍പൂര്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സ്ത്രീയെ വൈദ്യപരിശോധനക്ക് വിധേയയാക്കുമെന്നും എസ്പി അറിയിച്ചു.

Other News in this category4malayalees Recommends