ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ചാര്‍ട്ടര്‍ വിമാന സര്‍വീസ് ആരംഭിച്ചു

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ചാര്‍ട്ടര്‍ വിമാന സര്‍വീസ് ആരംഭിച്ചു
ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ചാര്‍ട്ടര്‍ വിമാന സര്‍വീസ് ആരംഭിച്ചു. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവരുടെ ജീവനക്കാരെ രാജ്യത്തേക്ക് മടക്കി കൊണ്ടു വരുന്നതിനുള്ള അനുമതിയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ഇതനുസരിച്ചു ഒരു നീണ്ട ഇടവേളക്ക് ശേഷമാണ്ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള ചാര്‍ട്ടര്‍ വിമാന സര്‍വീസ് ആരംഭിച്ചത്. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ജീവനക്കാരെ മടക്കി കൊണ്ടു വരുന്നതിന് മന്ത്രി സഭാ ഉന്നത സമിതിയാണ് പ്രത്യേക അനുമതി നല്‍കിയത്.

കുവൈത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ തങ്ങളുടെ ജീവനക്കാരെ ചാര്‍ട്ടര്‍ വിമാനത്തില്‍ കൊണ്ടുവരാന്‍ മന്ത്രിസഭ നേരത്തെ അനുമതി നല്‍കിയിരുന്നു.

Other News in this category



4malayalees Recommends