യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ബിഡെന് നിര്‍ണായക മേല്‍ക്കൈ; പോളിംഗിലും ഫണ്ട് റൈസിംഗിലും വിജയത്തിലേക്കുള്ള പാതകള്‍ വെട്ടുന്നതിലും ബിഡെന്‍ മുന്നേറിയപ്പോള്‍ ട്രംപ് നിര്‍ണായക ദിനങ്ങള്‍ പാഴാക്കി

യുഎസ് പ്രസിഡന്റ്  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ബിഡെന് നിര്‍ണായക മേല്‍ക്കൈ; 	പോളിംഗിലും ഫണ്ട് റൈസിംഗിലും വിജയത്തിലേക്കുള്ള പാതകള്‍ വെട്ടുന്നതിലും ബിഡെന്‍ മുന്നേറിയപ്പോള്‍ ട്രംപ് നിര്‍ണായക ദിനങ്ങള്‍ പാഴാക്കി


യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന്റെ മുഖ്യ എതിരാളിയായി ഗോദയിലുള്ള ജോയ് ബിഡെന്‍ നിര്‍ണായകമായ രീതിയില്‍ മേല്‍ക്കൈ നേടിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ പ്രചാരണത്തിന്റെ വിലയേറിയ അവസാന ദിവസങ്ങള്‍ ട്രംപ് വെറുതെയാക്കിയെന്നും വെളിപ്പെട്ടിട്ടുണ്ട്.

പോളിംഗിലും ഫണ്ട് റൈസിംഗിലും വിജയത്തിലേക്കുള്ള പാതകള്‍ വെട്ടുന്നതിലും ബിഡെന്‍ സമീപദിവസങ്ങളിലായി വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ തനിക്ക് ഉറപ്പായും ജയം പ്രതീക്ഷിച്ചിരുന്ന സ്റ്റേറ്റുകള്‍ പോലും കൈയില്‍ നിന്നും ചോര്‍ന്ന് പോകാതിരിക്കാന്‍ ട്രംപ് പാടുപെടുകയാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പിന് വെറും 24 ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ മില്യണ്‍ കണക്കിന് വോട്ടുകള്‍ ഇപ്പോള്‍ തന്നെ കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിന് ചുവട് പിഴച്ചതും ബിഡെന്റ് സന്ദേശങ്ങള്‍ ജനങ്ങളെ കൂടുതലായി സ്വാധീനിക്കാന്‍ തുടങ്ങിയതും ബിഡെന്റെ ജയസാധ്യത വര്‍ധിപ്പിച്ചിരിക്കുന്നുവെന്നാണ് ബിഡെന്റ് എയ്ഡുകളും ഡെമോക്രാറ്റിക് സഖ്യ കക്ഷികളും അഭിപ്രായപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് ബിഡെന്‍ 270 ഇലക്ടോറല്‍ വോട്ടുകള്‍ ഇപ്പോള്‍ തന്നെ ഉറപ്പിച്ചിരിക്കുന്നുവെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. അതേ സമയം ട്രംപ് യുക്തിരഹിതമായ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ ജയസാധ്യത കുറയ്ക്കുന്നുവെന്നും എക്‌സ്പര്‍ട്ടുകള്‍ എടുത്ത് കാട്ടുന്നു.



Other News in this category



4malayalees Recommends