കാനഡയില്‍ ശനിയാഴ്ച പുതിയ 2062 കൊറോണ വൈറസ് കേസുകളും 23 മരണങ്ങളും സ്ഥിരീകരിച്ചു;അറ്റ്‌ലാന്റിക് കാനഡയില്‍ മറ്റിടങ്ങളിലേതിനേക്കാള്‍ രോഗപ്പെരുപ്പം; കാനഡയില്‍ നാളിതുവരെ സ്ഥിരീകരിച്ചത് മൊത്തം 1,79,993 കേസുകളും 9608 മരണങ്ങളും

കാനഡയില്‍ ശനിയാഴ്ച പുതിയ 2062 കൊറോണ വൈറസ് കേസുകളും 23 മരണങ്ങളും സ്ഥിരീകരിച്ചു;അറ്റ്‌ലാന്റിക് കാനഡയില്‍ മറ്റിടങ്ങളിലേതിനേക്കാള്‍ രോഗപ്പെരുപ്പം;  കാനഡയില്‍ നാളിതുവരെ സ്ഥിരീകരിച്ചത് മൊത്തം 1,79,993 കേസുകളും 9608 മരണങ്ങളും
കാനഡയില്‍ ശനിയാഴ്ച പുതിയ 2062 കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗം കേസുകളും സ്ഥിരീകരിച്ചിരിക്കുന്നത് ക്യുബെക്കിലും ഒന്റാറിയോവിലുമാണ്. കൂടാതെ ശനിയാഴ്ച 23 പേര്‍ കൂടി രാജ്യമാകമാനം കോവിഡ് ബാധിച്ച് മരിച്ചിട്ടുമുണ്ട്. അറ്റ്‌ലാന്റിക് കാനഡയില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നുവെന്നും ശനിയാഴ്ചത്തെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ പുതിയ കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുകയാണ്.

മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കാനഡയിലാകമാനം ഇതുവരെ 1,79,993 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് ബാധിച്ച് രാജ്യമാകമാനം 9608 പേര്‍ മരിച്ചിട്ടുമുണ്ട്. ശനിയാഴ്ച പുറത്ത് വന്ന കണക്കില്‍ ബ്രിട്ടീഷ് കൊളംബിയ, പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്, ആല്‍ബര്‍ട്ട, അല്ലെങ്കില്‍ മറ്റ് ടെറിട്ടെറികള്‍ എന്നിവിടങ്ങളിലെ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കാനഡയില്‍ ഇതു വരെ 1,51,000 പേരാണ് രോഗത്തില്‍ നിന്നും സുഖപ്പെട്ടിരിക്കുന്നത്.

നാളിതുവരെ രാജ്യമാകമാനം 9.8 മില്യണ്‍ കോവിഡ് 19 ടെസ്റ്റുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ടെസ്റ്റിന് വിധേയരായവരില്‍ ഏതാണ്ട് 2.5 ശതമാനം പേരും പോസിറ്റീവായിരുന്നുവെന്നാണ് കാനഡയിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ ഡോ. തെരേസ ടാം പറയുന്നത്. നിലവില്‍ രാജ്യത്തെ യുവജനങ്ങളെയാണ് കോവിഡ് കൂടുതലായി ബാധിക്കുന്നതെങ്കിലും നിരവധി ലോംഗ് ടേം കെയര്‍, റിട്ടയര്‍മെന്റ് ഫെസിലിറ്റികളില്‍ രോഗബാധ പൊട്ടിപ്പുറപ്പെടുന്നതിനെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും തെരേസ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends