അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജോയ് ബിഡെന്‍ ട്രംപിനെതിരെ മേല്‍ക്കൈ നേടിയിട്ടും ഡെമോക്രാറ്റുകള്‍ ഇപ്പോഴും ആശങ്കയില്‍; ട്രംപ് ഹില്ലാരിയെ തറപറ്റിച്ച് നേടിയ വിജയം ആവര്‍ത്തിക്കുമോയെന്ന പേടിസ്വപ്‌നത്തില്‍ ബിഡെന്റെ പാര്‍ട്ടി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജോയ് ബിഡെന്‍ ട്രംപിനെതിരെ മേല്‍ക്കൈ നേടിയിട്ടും ഡെമോക്രാറ്റുകള്‍ ഇപ്പോഴും ആശങ്കയില്‍;   ട്രംപ് ഹില്ലാരിയെ തറപറ്റിച്ച് നേടിയ വിജയം ആവര്‍ത്തിക്കുമോയെന്ന പേടിസ്വപ്‌നത്തില്‍ ബിഡെന്റെ പാര്‍ട്ടി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോയ് ബിഡെന്‍ നിലവിലെ പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെതിരെ ദേശീയ തലത്തില്‍ വ്യക്തമായ ലീഡ് പുലര്‍ത്തുന്നുണ്ടെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഇപ്പോഴും കടുത്ത ആശങ്കയും സമ്മര്‍ദവുമുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതായത് പോളുകളിലും ഫണ്ട് റൈസിംഗിലും ബിഡെന്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപിനെ കടത്തി വെട്ടിയെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടി ഇപ്പോഴും ജയസാധ്യതയുടെ കാര്യത്തില്‍ കടുത്ത ആശങ്ക പുലര്‍ത്തുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.


കോവിഡിനെ കൈകാര്യം ചെയ്തതിലെ പാളിച്ചയുടെ പേരിലും ഹെല്‍ത്ത് കെയറിന്റെ പരിതാപകരമായ അവസ്ഥയുടെ പേരിലും ക്രമസമാധാന തകര്‍ച്ചയുടെ കാര്യത്തിലും ബിഡെന് ട്രംപിനെ ചോദ്യം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ടെന്‍ഷന്‍ ഇനിയും ഇല്ലാതായിട്ടില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ട്രംപിന്റെ ജനപിന്തുണയേറി അദ്ദേഹം രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തെത്തുമോയെന്ന് നിരവധി ഡെമോക്രാറ്റുകള്‍ ഇപ്പോഴും ആശങ്കപ്പെടുന്നുണ്ട്.

നാല് വര്‍ഷം മുമ്പ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലാരി ക്ലിന്റനെ തറപറ്റിച്ച് ട്രംപ് പ്രസിഡന്റായതിന്റെ മാനസികമായ ആഘാതം ഡെമോക്രാറ്റുകളെ ഇപ്പോഴും അലട്ടുന്നുണ്ടെന്നും നവംബറിലെ തെരഞ്ഞെടുപ്പില്‍ ട്രംപ് ഈ മുന്നേറ്റ വിജയം ആവര്‍ത്തിക്കുമോയെന്നുമാണ് ബിഡെന്റെ പാര്‍ട്ടി ഉത്കണ്ഠപ്പെടുന്നത്. നാല് വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഹില്ലാരി ട്രംപിനെതിരെ വ്യക്തമായ മുന്നേറ്റം നടത്തിയിട്ടും അവസാനഘട്ട തെരഞ്ഞെടുപ്പില്‍ അത് പ്രകടിപ്പിച്ച് പ്രസിഡന്റ് പദവി നേടാന്‍ സാധിക്കാതെ പോയതാണ് ഡെമോക്രാറ്റുകളെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നത്.

Other News in this category



4malayalees Recommends