കാനഡയില്‍ രണ്ടാം കോവിഡ് തരംഗം രൂക്ഷമാകുന്നതിനാല്‍ മഹാമാരിയെ പിടിച്ച് കെട്ടാന്‍ കൂടുതല്‍ റാപ്പിഡ് ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്ക് അനുമതി നല്‍കണം; ലോക്ക്ഡൗണ്‍ ചുരുക്കി സമ്പദ് വ്യവസ്ഥക്ക് മേലുള്ള ആഘാതം കുറയ്ക്കാന്‍ ഇത് അനിവാര്യമാണെന്ന് സയന്റിസ്റ്റുകള്‍

കാനഡയില്‍ രണ്ടാം കോവിഡ് തരംഗം രൂക്ഷമാകുന്നതിനാല്‍ മഹാമാരിയെ പിടിച്ച് കെട്ടാന്‍ കൂടുതല്‍ റാപ്പിഡ് ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്ക് അനുമതി നല്‍കണം;  ലോക്ക്ഡൗണ്‍  ചുരുക്കി സമ്പദ് വ്യവസ്ഥക്ക് മേലുള്ള ആഘാതം കുറയ്ക്കാന്‍ ഇത് അനിവാര്യമാണെന്ന് സയന്റിസ്റ്റുകള്‍
കാനഡയില്‍ രണ്ടാം കോവിഡ് തരംഗം വിവിധ ഇടങ്ങളില്‍ രൂക്ഷമായിരിക്കുന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ക്കൊപ്പം റാപ്പിഡ് ടെസ്റ്റിംഗ് സംവിധാനങ്ങളും ത്വരിത ഗതിയിലും വ്യാപകമായ രീതിയിലും ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച് എക്‌സ്പര്‍ട്ടുകള്‍ രംഗത്തെത്തി. ഇതിന്റെ ഭാഗമായി ഹെല്‍ത്ത് കെയര്‍ സെറ്റിംഗ്‌സുകള്‍ക്കുപരിയായി റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ വിവിധ ഇടങ്ങളില്‍ നിര്‍ബന്ധമായി ഉപയോഗിച്ച് ടെസ്റ്റിംഗ് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണ് ചില സയന്റിസ്റ്റുകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

രണ്ടാം കോവിഡ് തരംഗത്തിന്റെ വക്കിലെത്തിയ ചില റീജിയണുകളില്‍ കടുത്ത ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പുറമെ റാപ്പിട് ടെസ്റ്റുകള്‍ കൂടുതലായി ലഭ്യമാക്കണമെന്നും അതിലൂടെ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ച് സമ്പദ് വ്യവസ്ഥക്ക് മേലുണ്ടാക്കുന്ന ആഘാതം വര്‍ധിപ്പിക്കാതിരിക്കാന്‍ സാധിക്കുമെന്നുമാണ് ചില സയന്റിസ്റ്റുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.അതായത് ഇതിലൂടെ സമ്പദ് വ്യവസ്ഥയിലെ ചില മേഖലകള്‍ക്ക് മേല്‍ ദീര്‍ഘകാല ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനാവുമെന്നും എക്‌സ്പര്‍ട്ടുകള്‍ നിര്‍ദേശിക്കുന്നു.

മാര്‍ച്ചിനും സെപ്റ്റംബറിനുമിടയില്‍ പോയിന്റ്-ഓഫ്-കെയര്‍ ടെസ്റ്റെന്ന ഒരു തരത്തിലുള്ള റാപ്പിഡ് ടെസ്റ്റിന് മാത്രമാണ് കനേഡിയന്‍ റെഗുലേറ്റര്‍മാര്‍ അംഗീകാരം നല്‍കിയിരുന്നത്. എന്നാല്‍ അതേ സമയം യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിരവധി റാപ്പിഡ് ടെസ്റ്റുകള്‍ക്ക് അടിയന്തിരമായി അനുവാദം നല്‍കുകയും ചെയ്തിരുന്നു. കാനഡയും നിലവിലെ സാഹചര്യത്തില്‍ ഈ പാത പിന്തുടരണമെന്നും സയന്റിസ്റ്റുകള്‍ നിര്‍ദേശിക്കുന്നു.

പബ്ലിക്ക് ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകള്‍, ഒന്റാറിയോ പ്രീമിയര്‍ ഡൗഗ് ഫോര്‍ഡ് തുടങ്ങിയവരുടെ സമ്മര്‍ദം മൂലം ഹെല്‍ത്ത് കാനഡ പിന്നീട് നാലിലധികം റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ക്ക് കൂടി അനുവാദം നല്‍കിയിരുന്നു. കൂടാതെ വാക്ക് ഇന്‍ ക്ലിനിക്കുകളിലും ഡോക്ടര്‍മാരുടെ ഓഫീസുകളിലും നടത്തുന്നതിന് പര്യാപ്തമായ മില്യണ്‍ കണക്കിന് ടെസ്റ്റുകള്‍ക്ക് ഫെഡറല്‍ ഗവണ്മെന്റ് ഓര്‍ഡര്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ റാപ്പിഡ് ടെസ്റ്റിനുള്ള കൂടുതല്‍ ഡിവൈസുകള്‍ ഇനിയും അനുവദിക്കേണ്ടത് നിലവിലെ കടുത്ത സാഹചര്യത്തില്‍ കോവിഡ് വ്യാപനം വേഗത്തില്‍ പിടിച്ച് കെട്ടാന്‍ അത്യാവശ്യമായിരിക്കുന്നുവെന്നാണ് സയന്റിസ്റ്റുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends