യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് ബാധയില്‍ നിന്നും മുക്തനായെന്ന് റിപ്പോര്‍ട്ട്; താന്‍ മഹാമാരിയില്‍ നിന്നും പ്രതിരോധം ആര്‍ജിച്ചുവെന്ന് അവകാശപ്പെട്ട് പ്രസിഡന്റ്; തെരഞ്ഞെടുപ്പ് യുദ്ധത്തിലേക്ക് പൂര്‍വാധികം ശക്തമായി തിരിച്ച് വരാനൊരുങ്ങി ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് ബാധയില്‍ നിന്നും മുക്തനായെന്ന് റിപ്പോര്‍ട്ട്; താന്‍ മഹാമാരിയില്‍ നിന്നും പ്രതിരോധം ആര്‍ജിച്ചുവെന്ന് അവകാശപ്പെട്ട് പ്രസിഡന്റ്;  തെരഞ്ഞെടുപ്പ് യുദ്ധത്തിലേക്ക് പൂര്‍വാധികം ശക്തമായി തിരിച്ച് വരാനൊരുങ്ങി ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് ബാധയില്‍ നിന്നും മുക്തനായെന്നും രോഗത്തിനെതിരെ പ്രതിരോധം നേടി പ്രസിഡന്റ് തെരഞ്ഞെടുപ്പ് യുദ്ധത്തിന് തയ്യാറായെന്നും റിപ്പോര്‍ട്ട്. ട്രംപ് സ്വയം തന്നെയാണീ അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്രചാരണത്തില്‍ തന്നോട് കൊമ്പ് കോര്‍ത്ത് മുന്നേറുന്ന ജോയ് ബിഡെനൊപ്പം നേര്‍ക്ക് നേര്‍ നിന്ന് പൊരുതാന്‍ തയ്യാറായെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.


പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ ഇനിയുള്ള വാരങ്ങള്‍ ഇരുവരെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കേയാണ് ട്രംപ് പൂര്‍വാധികം ശക്തിയോടെ പ്രചാരണ രംഗത്തേക്ക് തിരിച്ച് വരാന്‍ കച്ച മുറുക്കുന്നത്. ട്രംപ് പരിപൂര്‍ണമായും രോഗമുക്തി നേടിയെന്ന സ്ഥിരീകരണം ശനിയാഴ്ചയാണ് അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തില്‍ നിന്നും കോവിഡ് ഇനി മറ്റാരിലേക്കും പടരാന്‍ സാധ്യതയില്ലാത്തതിനാല്‍ പ്രചാരണത്തിലും ഭരണത്തിലും സജീവമാകുന്നതില്‍ അപകടമില്ലെന്നാണ് ഡോക്ടര്‍മാര്‍ ഉറപ്പേകിയിരിക്കുന്നത്.

തനിക്ക് നെഗറ്റീവ് റിസള്‍ട്ട് സ്ഥിരീകരിച്ചിരിക്കുന്നതിനാല്‍ ഒരു കാംപയിന്‍ ഇവന്റ് ഉടന്‍ വിളിച്ച ്കൂട്ടുമെന്നാണ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അദ്ദേഹം തീര്‍ത്തും വൈറസ് മുക്തനായെന്നും പ്രതിരോധം നേടിയെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന വേറിട്ട റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. തന്നെ ദീര്‍ഘകാലം കോവിഡിന് കീഴ്‌പ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ തനിക്ക് കോവിഡ് ബാധിച്ചിട്ടുള്ളുവെന്നും തനിക്ക് കോവിഡില്‍ നിന്നും പ്രതിരോധം നേടാനായെന്നുമാണ് ട്രംപ് ഫോക്‌സ് ന്യൂസ് ഷോയായ സണ്‍ഡേ മോണിംഗ് ഫ്യൂച്വേര്‍സിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends