ഇന്ത്യയുടെ ആരോഗ്യ സേതു ആപ്പിനെ പുകഴ്ത്തി ലോകാരോഗ്യ സംഘടന; ക്ലസ്റ്ററുകള്‍ കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് സഹായകമായെന്ന് ടെഡ്രോസ്

ഇന്ത്യയുടെ ആരോഗ്യ സേതു ആപ്പിനെ പുകഴ്ത്തി ലോകാരോഗ്യ സംഘടന; ക്ലസ്റ്ററുകള്‍ കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് സഹായകമായെന്ന് ടെഡ്രോസ്
കൊറോണാവൈറസ് കേസുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് വിവരം നല്‍കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് വികസിപ്പിച്ച ആരോഗ്യ സേതു ആപ്പിനെ പുകഴ്ത്തി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രെയ്‌സസ്. കൊറോണാവൈറസ് ക്ലസ്റ്ററുകള്‍ തിരിച്ചറിയാനും, ആ മേഖലകളിലെ ടെസ്റ്റിംഗ് വര്‍ദ്ധിപ്പിക്കാനും ഇന്ത്യയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് ആരോഗ്യ സേതു ആപ്പ് സഹായകരമായെന്ന് അദ്ദേഹം വ്യക്തമാക്കി.

'ഇന്ത്യയിലെ ആരോഗ്യ സേതു ആപ്പ് 150 മില്ല്യണ്‍ ഉപയോക്താക്കളാണ് ഡൗണ്‍ലോഡ് ചെയ്തത്. നഗര കേന്ദ്രീകൃത പൊതുജനാരോഗ്യ വകുപ്പുകള്‍ക്ക് ഇതുവഴി ക്ലസ്റ്റുകള്‍ തിരിച്ചറിയാനും, ഇവയെ ലക്ഷ്യമിട്ട് ടെസ്റ്റിംഗ് വിപുലമാക്കാനും കഴിഞ്ഞു', ടെഡ്രോസ് അധാനോം ഗെബ്രെയ്‌സിസ് വ്യക്തമാക്കി. രാജ്യം ദേശീയ ലോക്ക്ഡൗണിന്റെ ഒന്നാം ഘട്ടത്തിലൂടെ കടന്നുപോകവെയാണ് ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ സേതു ആപ്പ് പുറത്തിറക്കിയത്.

ആരോഗ്യ സേതു ആപ്പിന് വ്യത്യസ്ത അഭിപ്രായങ്ങളാണ് ലഭിച്ചത്. ചില ഭാഗങ്ങളില്‍ നിന്ന് സ്വകാര്യത സംബന്ധിച്ചുള്ള സംശയങ്ങളും ഉയര്‍ന്നു. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറാക്കിയ ആപ്പ് ലക്ഷക്കണക്കിന് ജനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു. ആരോഗ്യ സേതു ആപ്പിന്റെ ഉപയോഗം ഫലപ്രദമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

ഒരു കേസെങ്കിലും പോസിറ്റീവായി കാണുകയോ, കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വരികയോ ചെയ്താല്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാനാണ് ശ്രമം. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കൊവിഡ്19 ട്രാക്കിംഗ് ആപ്പാണ് ആരോഗ്യ സേതു. ഇന്ത്യയില്‍ 70 ലക്ഷം കേസുകളും, 1.09 ലക്ഷം മരണങ്ങളുമാണ് കൊറോണ മൂലം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Other News in this category



4malayalees Recommends