ലീന മേരി അലക്‌സിന്റെ പുസ്തകം പ്രകാശനം ചെയ്തു

ലീന മേരി അലക്‌സിന്റെ  പുസ്തകം പ്രകാശനം ചെയ്തു

കാല്‍ഗറി: കാള്‍ഗഖിയിലെ ടാലന്റ് കണ്‍സള്‍ട്ടന്റും, ടാലന്റ് സക്‌സസ് എച്ച്ആര്‍ കണ്‍സള്‍ട്ടിംഗിന്റെ (www.Talentsuccess.ca) ഉടമയുമായ ലീന മേരി അലക്‌സ് അവരുടെ ജീവിതാനുഭവം, നോര്‍ത്ത് അമേരിക്കയിലേക്ക് പുതുതായി മൈഗ്രേറ്റ് ചെയ്യുന്നവര്‍ക്ക് പ്രയോജനപ്പെടുവാന്‍ വേണ്ടി, 'OVERCOME YOUR INTERVIEW ANXIETIES' എന്ന പുസ്തകം രചിച്ചിരിക്കുന്നു. 'സൊല്യൂഷന്‍സ് ഫോര്‍ റെസിലിയന്‍സ്' എന്ന സ്ഥാപനത്തിന്റെ ഉടമയും, എഴുത്തുകാരിയും, മെന്ററും ആയ പട്രീഷ്യ മോര്‍ഗന് പുസ്തകത്തിന്റെ ഒരു കോപ്പി സമ്മാനിച്ചുകൊണ്ടാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്.കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി മാനവ വിഭവശേഷിയില്‍, പ്രത്യേകിച്ച് ഓയില്‍ ആന്‍ഡ് ഗ്യാസ്, എഞ്ചിനീയറിംഗ്, നിര്‍മ്മാണ മേഖലകളില്‍ റിക്രൂട്ട്‌മെന്റില്‍ അവര്‍ മികച്ച സംഭാവന നല്‍കുകയും, മികച്ച പ്രതിഭകളെ റിക്രൂട്ട് ചെയ്യുകയും, അവരുടെ റോളുകളില്‍ അവര്‍ വിജയിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ട്, ഈ മേഖലയില്‍ മികച്ച സംഭാവന നല്കികൊണ്ടിരുക്കുന്ന ഒരു പ്രഫഷണല്‍ ആണ് ലീന മേരി അലക്‌സ്. ആളുകളുടെ കരിയറിനെ ക്രിയാത്മകമായി സ്വാധീനിക്കാന്‍ കഴിയുമെന്നതിനാല്‍ ലീന മേരി അലക്‌സ് ഈ തൊഴില്‍ ആസ്വദിക്കുന്നു. പുതിയ ഇമ്മിഗ്രന്റ്‌സിനും , ജോലി അന്വേഷിക്കുന്നവര്‍ക്കും ഇന്റര്‍വ്യൂ എങ്ങനെ നേരിടാം എന്ന നുറുങ്ങുകളും ഉപദേശങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആവശ്യക്കാരെ സഹായിക്കുക എന്നുള്ളതാണ് ഈ പുസ്തകം കൊണ്ടുദ്ദേശിക്കുന്നത്. സാധാരണ ചോദിക്കുന്ന അഭിമുഖ ചോദ്യങ്ങളും വിജയിച്ച പ്രതികരണങ്ങളും നിങ്ങളുടെ എല്ലാ അനുഭവങ്ങളും ഉപയോഗിച്ച് അഭിമുഖത്തിന് നേരിടുക, ഒരു അഭിമുഖത്തിന്റെ അവസാനം എന്ത് ചോദ്യങ്ങള്‍ ചോദിക്കണം, എങ്ങനെ ക്രിയാത്മകമായി ഫോളോ അപ്പ് ചെയ്യാം എന്നിങ്ങനയുള്ളതും വിവിധ തൊഴിലുകളില്‍, പ്രത്യേകിച്ച് പുതിയ ഇമ്മിഗ്രന്റ്‌സിന് കനേഡിയന്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.


എനര്‍ജി സെക്ടറില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ആഷ്‌ലി അലക്‌സിന്റെ ഭാര്യയായ ലീന മേരി അലക്‌സ് കഴിഞ്ഞ 15 വര്‍ഷമായി കുടുംബത്തൊടൊപ്പം കാനഡയിലെ ആല്‍ബര്‍ട്ടയില്‍ താമസിക്കുന്നു.

ജോസഫ് ജോണ്‍ കാല്‍ഗറി അറിയിച്ചതാണിത്.


Other News in this category4malayalees Recommends