കുവൈത്തില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ പ്രവാസി മലയാളിയെ  മരിച്ച നിലയില്‍ കണ്ടെത്തി
പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുവൈറ്റില്‍ കെ.ആര്‍.എച്ച് കമ്പനി ജീവനക്കാരാനായിരുന്ന ആലപ്പുഴ പുന്നപ്ര സ്വദേശി പുത്തന്‍തറയില്‍ രാജേഷ് രഘുവാണ് (43) തൂങ്ങി മരിച്ചത്.

മംഗഫിലെ കമ്പനി താമസ സ്ഥലത്ത് തിങ്കളാഴ്!ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടര്‍നടപടികള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റിയത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യ – തുഷാര, മക്കള്‍ – അഗ്‌നേയ്, അദ്വൈത്.

Other News in this category



4malayalees Recommends