കാലിഫോര്‍ണിയയില്‍ റിപ്പബ്ലിക്കന്‍മാര്‍ അനധികൃത ബാലറ്റ് ഡ്രോപ്പ് ബോക്‌സുകള്‍ സ്ഥാപിച്ചു വെന്ന ആരോപണവുമായി സ്റ്റേറ്റ് ഒഫീഷ്യലുകള്‍; തെരഞ്ഞെടുപ്പിലെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന നടപടിയെന്ന് ഡെമോക്രാറ്റുകള്‍; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുതിയ വിവാദം

കാലിഫോര്‍ണിയയില്‍ റിപ്പബ്ലിക്കന്‍മാര്‍ അനധികൃത ബാലറ്റ് ഡ്രോപ്പ് ബോക്‌സുകള്‍ സ്ഥാപിച്ചു വെന്ന	ആരോപണവുമായി സ്റ്റേറ്റ് ഒഫീഷ്യലുകള്‍; തെരഞ്ഞെടുപ്പിലെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന നടപടിയെന്ന് ഡെമോക്രാറ്റുകള്‍; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുതിയ വിവാദം
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയയില്‍ നിന്നും പുതിയ വിവാദം ഉയര്‍ന്ന് വന്നു. ഇവിടെ അനധികൃത ബാലറ്റ് ഡ്രോപ്പ് ബോക്‌സുകള്‍ റിപ്പബ്ലിക്കന്‍മാര്‍ ഇന്‍സ്റ്റാള്‍ ചെയ്തുവെന്ന ആരോപണമാണുയര്‍ന്ന് വന്നിരിക്കുന്നത്. ഇത് തീര്‍ത്തും നിയമവിരുദ്ധമാണെന്ന ആരോപണമുന്നയിച്ച് സ്റ്റേറ്റ് ഒഫീഷ്യലുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന 2020ലെ ഇലക്ഷന്‍ പ്രക്രിയയിലേക്ക് പുതിയ വിവാദത്തിനാണ് ഇതിലൂടെ റിപ്പബ്ലിക്കന്മാര്‍ തിരി കൊളുത്തിയിരിക്കുന്നത്.തെരഞ്ഞെടുപ്പിലെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നാണ് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നത്.

സ്റ്റേറ്റിലെ ഇത് സംബന്ധിച്ച നിയമങ്ങളെ ലംഘിക്കുന്ന നടപടിയാണിതെന്നാണ് സ്റ്റേറ്റ് ഒഫീഷ്യലുകള്‍ ആരോപിച്ചിരിക്കുന്നത്. ഡ്രോപ്പ് ബോക്‌സുകളുമായി ബന്ധപ്പെട്ട നിലവിലുള്ള വിവാദങ്ങള്‍ രൂക്ഷമാക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ് കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ അനധികൃത ബാലറ്റ് ഡ്രോപ്പ് ബോക്‌സുകളെന്നാണ് പുതിയ റിപ്പോര്‍ട്ട്.ഇത്തരം ഡ്രോപ്പ് ബോക്‌സുകള്‍ സാങ്കേതികമായി നിയമവിരുദ്ധമോ അല്ലെങ്കില്‍ നിയമാനുസൃതമോ ആണെന്നതിലുപരി ഇത് വോട്ടര്‍മാര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് സിഎന്‍എന്നിന്റെ ഇലക്ഷന്‍ ലോ അനലിസ്റ്റും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ലോ പ്രഫസറുമായ റിക്ക് ഹാസെന്‍ അഭിപ്രായപ്പെടുന്നത്.

നിയമവിരുദ്ധ ഡ്രോപ്പ് ബോക്‌സുകള്‍ സുരക്ഷിതമല്ലെന്നും അതിനാലാണ് ജിഒപി ഇതിനെ ചൊല്ലി പ്രശ്‌നമുണ്ടാക്കുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. കാലിഫോര്‍ണിയയില്‍ എല്ലാ രജിസ്‌ട്രേഡ് വോട്ടര്‍മാര്‍ക്കും മെയിലിംഗ് ബാലറ്റ് ഈ വര്‍ഷം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് തങ്ങളുടെ ബാലമെയിലില്‍ തിരിച്ചയക്കാനോ അല്ലെങ്കില്‍ അവ ഒഫീഷ്യല്‍ ഡ്രോപ്പ് ബോക്‌സുകളിലേക്ക് മടക്കാനോ സാധിക്കും. ഒഫീഷ്യല്‍ ഡ്രോപ്പ് ബോക്‌സുകള്‍ അത്രയ്ക്ക് സുരക്ഷിതമായതിനാല്‍ അവയില്‍ യാതൊരു കൃത്രിമത്വവും കാണിക്കാന്‍ സാധിക്കില്ലെന്നിരിക്കെ അനധികൃത ഡ്രോപ്പ് ബോക്‌സുകളുടെ സുരക്ഷിതത്വത്തില്‍ യാതൊരു ഉറപ്പുമില്ലാത്തതിനാലാണ് ജിഒപി ഇതിനെ ചൊല്ലി ഇത്രയധികം കോലാഹലം സൃഷ്ടിക്കുന്നത്.

Other News in this category



4malayalees Recommends