ട്രംപ് കോവിഡ് മുക്തനായി തെരഞ്ഞെടുപ്പ് റാലികളില്‍ വീണ്ടും സജീവം; പെന്‍സില്‍വാനിയയിലെ ജോണ്‍ടൗണില്‍ സബര്‍ബന്‍ വോട്ടര്‍മാരോട് താണ് കേണ് വോട്ടര്‍ഭ്യര്‍ത്ഥിച്ച് പ്രസിഡന്റ്; സബര്‍ബന്‍ വോട്ടര്‍മാര്‍ക്ക് തന്നോടുള്ള അസംതൃപ്തി നീക്കാന്‍ പാടുപെട്ട് ട്രംപ്

ട്രംപ് കോവിഡ് മുക്തനായി തെരഞ്ഞെടുപ്പ് റാലികളില്‍ വീണ്ടും സജീവം;  പെന്‍സില്‍വാനിയയിലെ ജോണ്‍ടൗണില്‍ സബര്‍ബന്‍ വോട്ടര്‍മാരോട് താണ് കേണ് വോട്ടര്‍ഭ്യര്‍ത്ഥിച്ച് പ്രസിഡന്റ്; സബര്‍ബന്‍ വോട്ടര്‍മാര്‍ക്ക് തന്നോടുള്ള അസംതൃപ്തി നീക്കാന്‍ പാടുപെട്ട് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥികളിലൊരാളുമായ ഡൊണാള്‍ഡ് ട്രംപ് നിലവില്‍ വോട്ടുകള്‍ക്കായി വോട്ടര്‍മാരോട് നേരിട്ട് അഭ്യര്‍ത്ഥിക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. കോവിഡ് മുക്തനായതിനെ തുടര്‍ന്ന് പ്രചാരണത്തില്‍ വീണ്ടും സജീവമായതിനെ തുടര്‍ന്നാണ് ട്രംപ് ഇത്തരം ഇവന്റുകളില്‍ സജീവമാകാന്‍ തുടങ്ങിയിരിക്കുന്നത്. ചൊവ്വാഴ്ച പെന്‍സില്‍വാനിയയിലെ ജോണ്‍ടൗണില്‍ വച്ച് നടന്ന ഒരു റാലിയില്‍ വച്ച് തന്നെ വിജയിപ്പിക്കണമെന്ന് ട്രംപ് വോട്ടര്‍മാരോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. റാലിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളോട് തന്നെ ഇഷ്ടപ്പെടാന്‍ സാധിക്കില്ലേയെന്ന് ട്രംപ് തുറന്ന് ചോദിക്കുന്നുണ്ടായിരുന്നു.

തന്നെ വീണ്ടും തെരഞ്ഞെടുത്താല്‍ യുഎസ് നേരിടുന്ന നിലവിലെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുമെന്ന് ട്രംപ് റാലിയില്‍ പങ്കെടുത്തവര്‍ക്ക് ഉച്ചത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ടായിരുന്നു. തനിക്ക് ജനപിന്തുണയേറെയുണ്ടെങ്കിലും സബര്‍ബന്‍ വോട്ടര്‍മാരുടെ പിന്തുണ പ്രത്യേകിച്ച് സബര്‍ബന്‍ സ്ത്രീകളുടെ പിന്തുണ നേടുന്നതില്‍ ട്രംപ് ഇപ്പോഴും പ്രശ്നം നേരിടുന്നതിനാലാണ് ഇത്തരം റാലികളില്‍ അദ്ദേഹം പ്രചാരണത്തിന്റെ ഈ അവസാന ഘട്ടത്തില്‍ ഇത്തരം വിഭാഗത്തില്‍ പെട്ട വോട്ടര്‍മാരോട് നേരിട്ട് വോട്ടിനായി അഭ്യര്‍ത്ഥിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

2016ലെ തെരഞ്ഞെടുപ്പില്‍ സബര്‍ബന്‍ വോട്ടുകള്‍ നേടിയതില്‍ ട്രംപിന് എതിര്‍ സ്ഥാനാര്‍ത്ഥി ഹില്ലാരി ക്ലിന്റനേക്കാള്‍ വെറും രണ്ട് പോയിന്റ് മുന്നേറ്റം നടത്താന്‍ മാത്രമാണ് സാധിച്ചിരുന്നതെന്നാണ് പ്യൂ വെളിപ്പെടുത്തുന്നത്. അന്ന് രാജ്യത്തെ മൊത്തം ഇലക്ടറേറ്റിന്റെ 49 ശതമാനവും സബര്‍ബന്‍ വോട്ടുകളായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം 2018ലെ മിഡ്ടേംസില്‍ സബര്‍ബന്‍ വോട്ടുകള്‍ നേടുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്റിന്റെ പാര്‍ട്ടിക്ക് ഹൗസിന്റെ നിയന്ത്രണം തന്നെ നഷ്ടപ്പെട്ടിരുന്നു. സബര്‍ബന്‍ വോട്ടര്‍മാര്‍ക്ക് ട്രംപിനോട് അസംതൃപ്തി വര്‍ധിച്ചതിനെ തുടര്‍ന്നായിരുന്നു ഈ തിരിച്ചടിയുണ്ടായത്. ഇതിനാലാണ് നിലവിലെ പ്രചാരണത്തില്‍ സബര്‍ബന്‍ വോട്ടര്‍മാരെ പരമാവധി കൈയിലെടുക്കാന്‍ ട്രംപ് അവരോട് താണ് കേണ് വോട്ടര്‍ഭ്യത്ഥന നടത്തി രംഗത്തെത്തിയിരിക്കുന്നത്.


Other News in this category



4malayalees Recommends