കാനഡയിലെ നഗരങ്ങളില്‍ ആളോഹരി കോവിഡ് ബാധയുടെ അടിസ്ഥാനത്തില്‍ വിന്നിപെഗ് ടൊറന്റോയ്ക്ക് തുല്യം; ഒരു ലക്ഷം പേരില്‍ 64 കോവിഡ് രോഗികള്‍; സെപ്റ്റംബര്‍ 15 മുതല്‍ കേസുകള്‍ 597ല്‍ നിന്നും 1688 ആയി കുതിച്ചുയര്‍ന്നു; മരണം നാലിരട്ടിയായി പെരുകി

കാനഡയിലെ നഗരങ്ങളില്‍ ആളോഹരി കോവിഡ് ബാധയുടെ അടിസ്ഥാനത്തില്‍ വിന്നിപെഗ് ടൊറന്റോയ്ക്ക് തുല്യം; ഒരു ലക്ഷം പേരില്‍ 64 കോവിഡ് രോഗികള്‍; സെപ്റ്റംബര്‍ 15 മുതല്‍ കേസുകള്‍ 597ല്‍ നിന്നും 1688 ആയി കുതിച്ചുയര്‍ന്നു; മരണം നാലിരട്ടിയായി പെരുകി
കാനഡയിലെ നഗരങ്ങളില്‍ ആളോഹരി കോവിഡ് ബാധയുടെ അടിസ്ഥാനത്തില്‍ വിന്നിപെഗാണ് ഏറ്റവും മുന്നിലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കഴിഞ്ഞ ആഴ്ച വിന്നിപെഗ് ഹെല്‍ത്ത് ഹെല്‍ത്ത് റീജിയണ്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇവിടുത്തെ പുതിയ കോവിഡ് കേസുകള്‍ വെര്‍ച്വല്‍ അടിസ്ഥാനത്തില്‍ ടൊറന്റോ ഹെല്‍ത്ത് റീജിയണ് സമാനമാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.മഹാമാരി പൊട്ടിപ്പുറപ്പെട്ട് ഏഴ് മാസങ്ങള്‍ കൊണ്ടാണ് വിന്നിപെഗില്‍ ഈ ഗുരുതരാവസ്ഥ സംജാതമായിരിക്കുന്നതെങ്കിലും നിലവില്‍ ആളോഹരി പുതിയ കേസുകളുടെ എണ്ണം വിന്നിപെഗ് എന്ന താരതമ്യേന ചെറിയ നഗരത്തിലെ അവസ്ഥ വലിയ നഗരമായ ടൊറന്റോയ്ക്ക് സമാനമായിത്തീര്‍ന്നിരിക്കുകയാണ്.

കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ ഇരു ഹെല്‍ത്ത് റീജിയണുകളിലും ഒരു ലക്ഷം പേരിലെ കോവിഡ് കേസുകളുടെ എണ്ണം 64 ആയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.വളരെ പെട്ടെന്നാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ വിന്നിപെഗ് ഉള്‍പ്പെടുന്ന മാനിട്ടോബ പ്രൊവിന്‍സില്‍ കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നിരിക്കുന്നത്. മേയിലും ജൂണിലും വിന്നിപെഗിലുള്ളവര്‍ ലോക്ക്ഡൗണില്‍ നിന്നും മുക്തരായി റസ്റ്റോറന്റുകള്‍, ഹെയര്‍ കട്ട് സലൂണുകള്‍, സിനിമാ തിയേറ്ററുകള്‍, തുടങ്ങിയിടങ്ങളിലേക്ക് തിരിച്ചെത്തിയിരുന്നു. ആ സമയത്ത് കാനഡയിലെ മറ്റിടങ്ങളിലുള്ളവര്‍ക്ക് ഇതെല്ലാം വിലക്കിയുള്ള ലോക്ക്ഡൗണായിരുന്നു നിലവിലുണ്ടായിരുന്നത്.

എന്നാല്‍ കഴിഞ്ഞ മാസം വിന്നിപെഗില്‍ അപകടകരമായ തോതില്‍ കോവിഡ് കേസുകള്‍ പെരുകുകയായിരുന്നു. സെപ്റ്റംബര്‍ 15 മുതല്‍ വിന്നിപെഗില്‍ പുതിയ കോവിഡ് കേസുകള്‍ മലവെള്ളം പോലെ പെരുകുകയായിരുന്നു. ഇത് പ്രകാരം കേസുകള്‍ 597ല്‍ നിന്നും 1688 ആയാണ് കുതിച്ച് കയറിയിരിക്കുന്നത്. ഇതേ സമയത്ത് കോവിഡുമായി ബന്ധപ്പെട്ട് വിന്നിപെഗിലെ മരണം അഞ്ചില്‍ നിന്നും നാലിരട്ടി വര്‍ധിച്ച് 20ല്‍ എത്തിച്ചേരുകയും ചെയ്തിരുന്നു.


Other News in this category



4malayalees Recommends