ആരോഗ്യമുള്ള യുവാക്കള്‍ കൊവിഡ്19 വാക്‌സിനായി 2022 വരെ കാത്തിരിക്കണം; പ്രതീക്ഷ തിരുത്തി ലോകാരോഗ്യ സംഘടന

ആരോഗ്യമുള്ള യുവാക്കള്‍ കൊവിഡ്19 വാക്‌സിനായി 2022 വരെ കാത്തിരിക്കണം; പ്രതീക്ഷ തിരുത്തി ലോകാരോഗ്യ സംഘടന
നിലവില്‍ വിവിധ സര്‍ക്കാരുകള്‍ പുറത്തിറക്കുന്ന പ്രസ്താവനകള്‍ കേട്ടാല്‍ ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം തന്നെ കൊവിഡ്19 വാക്‌സിന്‍ സിംപിളായി പുറത്തിറങ്ങുകയും, എല്ലാവര്‍ക്കും കിട്ടുമെന്നുമൊക്കെയാണ് ധരിച്ച് വെച്ചിട്ടുള്ളത്. എന്നാല്‍ യുവാക്കള്‍ക്ക് അത്തരമൊരു പ്രതീക്ഷ വേണ്ടെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.

നല്ല ആരോഗ്യമുള്ള യുവജനതയ്ക്ക് കൊവിഡ്19 വാക്‌സിന്‍ ലഭിക്കാന്‍ അല്‍പ്പം കൂടുതല്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍ അറിയിക്കുന്നത്. 'ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരിലും, ഫ്രണ്ട്‌ലൈന്‍ ജീവനക്കാരിലുമാണ് ഇത് ആരംഭിക്കുകയെന്ന് എല്ലാവരും സമ്മതിക്കുന്നു. എന്നാല്‍ ഇവിടെയും ഉയര്‍ന്ന അപകടം നേരിടുന്നവരെ തിരിച്ചറിയണം, ഇതിന് ശേഷം പ്രായവര്‍, അങ്ങിനെ പോകും', സ്വാമിനാഥന്‍ വ്യക്തമാക്കി.

പലവിധ നിര്‍ദ്ദേശങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. എന്നിരുന്നാലും ശരാശരി വ്യക്തി, ആരോഗ്യമുള്ള യുവാക്കള്‍ക്ക് 2022 വരെയെങ്കിലും വാക്‌സിന്‍ ലഭിക്കാനായി കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്, അവര്‍ കൂട്ടിച്ചേര്‍ത്തു. 2021നകം സുരക്ഷിതമായ, ഫലപ്രദമായ വാക്‌സിന്‍ ലഭിക്കുമെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ പറഞ്ഞു. എന്നാല്‍ പരിമിതമായ അളവില്‍ ലഭിക്കുന്നതിനാല്‍ അപകടം കൂടുതല്‍ നേരിടുന്നവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടി വരും.

ജനുവരി 1നോ, ഏപ്രില്‍ ഒന്നിനോ വാക്‌സിന്‍ ലഭിക്കുമെന്നാണ് ജനങ്ങള്‍ കരുതുന്നത്. വാക്‌സിന്‍ എത്തുന്നതോടെ കാര്യങ്ങളെല്ലാം സാധാരണ നിലയിലേക്ക് മടങ്ങുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. പക്ഷെ ആ വിധത്തിലാകില്ല കാര്യങ്ങള്‍, സ്വാമിനാഥന്‍ ഓര്‍മ്മിപ്പിച്ചു.

Other News in this category4malayalees Recommends