സ്വന്തം വീട്ടില്‍ എന്തിനാണ് ഇത്രയും ഭീരുത്വവും എളിമയും ; ലവ് ജിഹാദ് മാത്രമല്ല ലിംഗപരമായ വേര്‍തിരിവും ആ പരസ്യത്തില്‍ കാണാം ; തനിഷ്‌ക്ക് ജ്വല്ലറി പരസ്യത്തിനെതിരെ കങ്കണ

സ്വന്തം വീട്ടില്‍ എന്തിനാണ് ഇത്രയും ഭീരുത്വവും എളിമയും ; ലവ് ജിഹാദ് മാത്രമല്ല ലിംഗപരമായ വേര്‍തിരിവും ആ പരസ്യത്തില്‍ കാണാം ; തനിഷ്‌ക്ക് ജ്വല്ലറി പരസ്യത്തിനെതിരെ കങ്കണ
ഇന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡ് തനിഷ്‌ക്കിന്റെ പരസ്യം വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചെങ്കിലും സംഭവം വലിയ ചര്‍ച്ചയായി തുടരുകയാണ്. മുസ്ലീം വീട്ടില്‍ വിവാഹം കഴിച്ചയയ്ക്കപ്പെട്ട ഹിന്ദു യുവതിയുടെ പ്രസവവുമായി ബന്ധപ്പെട്ട ആഘോഷം ചിത്രീകരിച്ച പരസ്യത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നടി കങ്കണ പരസ്യത്തെ വിമര്‍ശിച്ച് രംഗത്തെത്തി.


ബ്രാന്‍ഡ് ലവ് ജിഹാദിനെ പിന്തുണയ്ക്കുന്നുവെന്നാണ് കങ്കണയുടെ വാദം. ഇതിനൊപ്പം രണ്ടു മതങ്ങളുമായി ബന്ധപ്പെട്ട ലൈംഗീകതയെ കൂടി ഇത് ലക്ഷ്യം വെയ്ക്കുന്നുണ്ടെന്ന് കങ്കണ തന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ' ലജ്ജാവതിയായിട്ടാണ് പരസ്യത്തില്‍ ഹിന്ദു യുവതിയെ കാണിക്കുന്നത്. തന്റെ വിശ്വാസത്തെ തന്റെ ബന്ധുക്കള്‍ സ്വീകരിക്കുന്നതിലുള്ള നന്ദിയും കടപ്പാടും പെണ്‍കുട്ടി ഭീതിയോടെ നിര്‍വഹിക്കുന്നുവെന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അവള്‍ ആ വീട്ടിലെ പെണ്‍കുട്ടിയല്ലേ? പിന്നെന്തിന് അവള്‍ക്ക് വീട്ടുകാരുടെ ദയ, സ്വന്തം വീട്ടില്‍ എന്തിനാണ് ഇത്രയും ഭീരുത്വവും എളിമയും, ഇതു നാണക്കേടാണെന്നും ഇത്തരം പരസ്യങ്ങള്‍ ലൗ ജിഹാദിനെ മാത്രമല്ല ലിംഗപരമായ വേര്‍തിരിവിനെ കൂടി ലക്ഷ്യമിട്ടുള്ളതാണെന്നും കങ്കണ ട്വീറ്റ് ചെയ്തു.

Other News in this category4malayalees Recommends